‘ആകാശത്ത് വെച്ച് വിവാഹ നിശ്ചയം’ ! അവളുടെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന് വിവാഹം നടത്തിയത് ആ സൂപ്പർ സ്റ്റാറിന്റെ വീട്ടിൽ !

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന മുൻ നിര നായികയായിരുന്നു ആനി. സത്യത്തിൽ അവരെ മലയാളികൾ കണ്ടു കൊതി തീരുംമുമ്പ് തന്നെ സിനിമ ലോകത്തുനിന്നും വിടപറഞ്ഞ ആളുകൂടിയാണ് ആനി. മഴയെത്തും മുമ്പേ ആണ് ആനിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം. വെറും മൂന്ന് വർഷം മാത്രമാണ് ആനി സിനിമ രംഗത്ത് ഉണ്ടായിരുന്നത്, ആ കാലയളവിനുള്ളിൽ അവർ പതിനാറോളം സിനിമയിൽ അഭിനയിച്ചിരുന്നു. 1993 ൽ ബാ’ലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് ആനി  അഭിനയ രംഗത്തെത്തിയത്.

മലയാള സിനിമക്ക് ഒരുപിടി മികച്ച അഭിനേത്രിമാരെ നൽകിയിട്ടുള്ള ആളുകൂടിയാണ് അദ്ദേഹം. ആനി  പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയതോടെ,  അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന പുതിയ സിനിമയിലേക്ക് നായികയായി ആനിയെ ക്ഷണിക്കുക ആയിരുന്നു. തന്റെ ആദ്യ സിനിമ സൂപ്പർ ഹിറ്റായിരുന്നു എങ്കിലും, അതിനു ശേഷം ആനി തന്റെ പഠനത്തിൽ ശ്രദ്ധ കൊടുക്കുക ആയിരുന്നു. അതിനു ശേഷമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തിയത്. ശേഷം അക്ഷരം എന്ന ചിത്രത്തിലും സുരേഷ്‌ഗോപിയുടെ നായികയായി.

ഷാജി കൈലാസിന്റെ ആദ്യ നായികയായിരുന്ന ആനിയെ അദ്ദേഹം ജീവിതത്തിലും നായികയാക്കി. ഷാജി കൈലാസിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു രുദ്രാക്ഷം. അതിൽ നായികയായി എത്തിയ ആനിയെ ആദ്ദേഹം അന്നു മുതലേ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പിന്നീടത് അദ്ദേഹത്തിനയെ ഉള്ളിൽ ഒരു തീവ്ര പ്രണയമായി മാറി. ഒരു ദിവസം അമ്മ മീറ്റിങ്ങിൽ വെച്ച് ഷാജി കൈലാസ് തന്റെ ഇഷ്ടം ആനിയോട് നേരിട്ട് പറഞ്ഞു. “എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നു”. ആകെ ഞട്ടിപോയ ആനി പിന്നീട് തന്റെ ഇഷ്ടവും അറിയിക്കുക ആയിരുന്നു. തുടർന്ന് ഇവരുടെ  രഹസ്യ പ്രണയം തുടർന്നു.

ആദ്യ പ്രണയ സമ്മാനമായി വാങ്ങിയ ഒരു മോതിരം ഇരുവരും ഒരു ഫ്ലൈറ്റിൽ യാത്ര ചെയ്യവേ  ആ മോതിരം ആനിയുടെ കയ്യിൽ അണിയിച്ച്, എൻഗേജ്മെൻ്റ് കഴിഞ്ഞെന്ന് ഷാജി കൈലാസ് പറഞ്ഞു. അങ്ങനെ പ്രണയം പരസ്യമായപ്പോൾ ആനിയെ അവരുടെ വീട്ടിൽ നിന്നും ഷാജി വിളിച്ച് ഇറക്കിക്കൊണ്ടുവന്നു. വ്യത്യസ്ത മതസ്ഥർ ആയിരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ആനിയെയും കൊണ്ട് ഷാജി കൈലാസ് എത്തിയത് സുരേഷ് ഗോപിയുടെ വീട്ടിലേക്കാണ്. അവിടെ സുരേഷ് ഗോപിയുടെ വീട്ടിൽ  വെച്ച് തന്നെ താരങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തു. രഞ്ജി പണിക്കരാണ് പ്രസ് മീറ്റ് വിളിച്ച് ഈ വിവരം എല്ലാവരെയും അറിയിക്കുകയായിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *