
ഉമ്മാക്ക് വേണ്ടി ഞങ്ങൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ മനസ്സില്ലാമനസ്സോടെ ഉമ്മ അനുവാദം തരുന്ന ഒരേ ഒരു ദിവസം ! ഉമ്മയുടെ ജന്മദിനത്തിൽ ദുൽഖറിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്, മകൻ ദുൽഖർ ഇന്ന് വാപ്പയെക്കാൾ പ്രതിഫലം വാങ്ങുന്ന പാൻ ഇന്ത്യ നടനായി മാറിക്കഴിഞ്ഞു. തന്റെ കുടുംബത്തെ കുറിച്ച് എപ്പോഴും വാചാലനാകാറുള്ള ആളാണ് ദുൽഖർ. ഇപ്പോഴിതാ ഏറെ സന്തോഷമുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ എത്തിയിക്കുന്നത്. അതികം പൊതുവേദികളിൽ സജീവമല്ലാത്ത ആളാണ് സുൽഫത്ത്. ഇപ്പോഴിതാ തന്റ്റെ ഉമ്മയുടെ ജന്മദിനത്തിൽ ദുൽഖർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഉമ്മയെ ചേർത്ത് പിടിച്ച് ഉമ്മ നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത് ഇങ്ങനെ.. എന്റെ പ്രിയ ഉമ്മച്ചിക്ക് ജന്മദിനാശംസകൾ… ഇന്ന് ഏറ്റവും സവിശേഷമായ ദിവസമായിരുന്നു, എല്ലാ ചെറിയ കാര്യങ്ങളോടും ഉമ്മയുടെ പ്രതികരണം കാണാൻ ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു. ഉമ്മക്കായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം നിങ്ങൾ ഏറ്റവും മനസ്സില്ലാമനസ്സോടെ അനുവദിക്കുന്ന ഒരേ ഒരു ദിവസമാണ് നിങ്ങളുടെ ജന്മദിനം. ഇന്ന് നിങ്ങൾ ഏറ്റവും സന്തോഷകരമായ ജന്മദിന പെൺകുട്ടിയായി കാണപ്പെട്ടു. എന്റെ ഉമ്മാക്ക് ഒരായിരം ചക്കര… ഉമ്മ എന്നും ദുൽഖർ കുറിച്ചു..
നിരവധി താരങ്ങളാണ് സുൽഫത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. ഇതിനു മുമ്പും ഉമ്മയെ കുറിച്ച് പറഞ്ഞുകൊണ്ട് ദുൽഖർ എത്തിയിരുന്നു. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമ രംഗത്തേക്ക് ചുവട് വെക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ ഉമ്മ എന്നോട് പറഞ്ഞത് ഒരേ ഒരു കാര്യം ‘വാപ്പച്ചിയെ പോലെ സിനിമയില്‍ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,’ എന്നാണ് ഉമ്മ മകന് നൽകിയ ഉപദേശം. വാപ്പച്ചിയുടെ തണലില്‍ സിനിമയില്‍ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം.

അതുപോലെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രണയ ജോഡികൾ തന്റെ ബാപ്പയും ഉമ്മയും ആണെന്നാണ് ദുൽഖർ പറയുന്നത്. ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ് എന്നാണ് എനിക്ക് പറയാനുള്ളത് ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്‍ക്കുമ്ബോള്‍ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന ഉഉമയെ പലപ്പോഴു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..
അവര്‍ക്കിടയില്‍ ഒരു വേറിട്ട പ്രണയമാണ് ഉള്ളതെന്നും, അത് വച്ച് നോക്കുമ്പോൾ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ പറയുന്നു. എന്റെ സഹോദരി സുറുമി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചു ദിവസം നിന്നിരുന്നു. അന്ന് വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തു വയ്ക്കും. ഉമ്മ വീട്ടിൽ ഇല്ലങ്കിൽ വാപ്പ അതികം ആരോടും മിണ്ടാറുപോലുമില്ല. പരസ്പരം കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ കൃത്യമായി രണ്ടുപേരും ഓർത്തിരിക്കും അതൊക്കെയാണ് പ്രണയം അല്ലാതെ ഞാനടങ്ങുന്ന ന്യൂജെന്‍ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല എന്നും താരം പറയുന്നു.
Leave a Reply