എന്റെ ആരോഗ്യാവസ്ഥ മോശമാണ്, പക്ഷെ വാപ്പച്ചി ഇപ്പോഴും ഫോമിലാണ് ! ദുൽഖറിന്റെ വാക്കുകളും മമ്മൂക്കയുടെ പുതിയ ചിത്രവും !
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ, അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായകന്മാരിൽ ഒരാളാണ്. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും തന്റെയൊരു സിനിമയുമായി എത്തുകയാണ് ദുൽഖർ, ലക്കി ഭാസ്കർ ആണ് ദുല്ഖറിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സിനിമകൾ കുറവായതിന്റെ കാരണം തുറന്ന് പറയുകായാണ് ദുൽഖർ. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് അധികം സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്, കരിയറിന്റെ 13-ാം വര്‍ഷത്തില്‍ ഞാന്‍ ഇതുവരെ 45 സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കൊപ്പമുള്ള അഭിനേതാക്കളുമായി വച്ച് നോക്കുമ്പോള്‍ അത് വളരെ കുറവാണ്. 400 സിനിമകള്‍ പൂര്‍ത്തിയാക്കിയ വാപ്പച്ചി ഇപ്പോഴും ആവശത്തോടെയാണ് അഭിനയിക്കുന്നത്. വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമാണ് വാപ്പച്ചിയുടെ ചിന്ത.
എന്തിന് അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്ന ഒരു ദിവസമേ, വെറുതെ വിരലുകള്‍ പൊട്ടിച്ചു കൊണ്ടിരിക്കവെ അദ്ദേഹം എനിക്ക് കിട്ടി എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍, എന്റെ കഥാപാത്രം കിട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തുടങ്ങാനിരിക്കുന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതാണ് വാപ്പച്ചിയുടെ ഡെഡിക്കേഷന്‍.
പക്ഷെ എന്റെ കാര്യമോ, കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ കരിയര്‍ സ്ലോ പേസിലാണ്. കഴിഞ്ഞ വര്‍ഷം ഞാനൊരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. മറ്റൊന്നും വര്‍ക്ക് ആയില്ല. പോരാത്തതിന് എന്റെ ആരോഗ്യം മോശമായിരുന്നു. ഇനി വരാനിരിക്കുന്ന പുതിയ സിനിമക്ക് ശേഷവും തൻ ഇടവേള എടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം, മണിരത്‌നം-കമല്‍ ഹാസന്‍ കോമ്പോയില്‍ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന ചിത്രം പോലും ദുല്‍ഖര്‍ ഉപേക്ഷിച്ചിരുന്നു.
എന്നാൽ അതേസമയം ഇപ്പോഴിതാ മമ്മൂക്കയുടെ ഒരു പുതിയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്, വ്യത്യസ്ത ലുക്കിലെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് തന്നെയാണ് അതിന് കാരണം. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറാലാകാറുമുണ്ട്. മമ്മൂട്ടി തന്നെയാണ് പുത്തൻ ലുക്ക് ഷെയർ ചെയ്തിരിക്കുന്നത്. കൂൾ ആന്റ് മാസ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിൽ ഉള്ളത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. “ഞങ്ങൾ ഇനി എന്ത് ചെയ്യണം എന്ന് ഇക്ക തന്നെ പറ, അപമാനിച്ചു കഴിഞ്ഞെങ്കി, ഞങ്ങൾ അങ്ങ് പോയിക്കോട്ടെ എന്ന് യൂത്തമാർ, ഇക്കാന്ന് വിളിച്ച വായോണ്ട് ചെക്കാന്നു വിളിക്കേണ്ടി വരുലോ” എന്നാണ് ആരാധകരുടെ വാക്കുകൾ…
Leave a Reply