അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും ഈ വിവാഹം നടത്തില്ലായിരുന്നുവെന്ന് ഭാര്യ എന്നോട് പറയാറുണ്ട് ! എന്റെ മനസിൽ ഒരു പ്രണയ വിവാഹമായിരുന്നു ! ഇന്ദ്രൻസ് പറയുന്നു !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ ആളാണ് നടൻ ഇന്ദ്രൻസ്. സിനിമ രംഗത്ത് വസ്ത്ര അലങ്കാരകനായി തുടക്കം കുറിക്കുകയും അവിടെ നിന്ന് അഭിനയ രംഗത്തേക്ക് എത്തുകയും ചെയ്ത് ഇന്ദ്രൻസ് ആദ്യ കാലങ്ങളിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച കൊച്ച് കൊച്ച് വേഷങ്ങൾ ചെയ്തു.  പിന്നീട് ശക്തമായ പല വേഷങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച ഇന്ദ്രൻസ് എന്ന നടൻ ഇന്ന് ലോകമറിയുന്ന കലാകാരന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടിയിരുന്നു.ഏവർക്കും അഭിമാനകരമായ നേട്ടമായിരുന്നു അത്. കൂടാതെ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു. ഇതിനോടകം  മലയാളത്തിൽ ഇതിനോടകം 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അഭിനയ മികവുള്ള ശ്കതമായ കഥാപാത്രങ്ങളാല്ന ഇന്ദ്രൻസിന്റെ തേടി വരുന്നത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം പൂർണ്ണത നൽകി അവതരിപ്പിക്കുന്നത് കാണുമ്പോൾ ഇത്രയും നല്ലൊരു നടനെ എന്തുകൊണ്ട് ഇതിനു മുമ്പ് സിനിമ ലോകം തിരിച്ചറിഞ്ഞില്ല എന്ന് ചിന്തിച്ചുപോകും. ഇപ്പോഴിതാ അദ്ദേഹം താനെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് എന്റെ ശ്രദ്ധ നേടുന്നത്.

എന്റെ ഭാര്യയുടെ  പേര് ശാന്ത എന്നാണ്. അവളെ പെണ്ണുകാണാൻ പോയപ്പോഴുള്ള രസകരമായ അനുഭവമാണ് ഓർമ്മവരുന്നത്, ഒരുപാട് ആലോചനകൾക് ഒടുവിൽ ഞാൻ ശാന്തയെ പെണ്ണുകാണാൻ പോയപ്പോൾ ചായയുമായി അവൾ മുന്നിൽ വന്നു, പക്ഷെ അവളുടെ അച്ഛനും ആങ്ങളമാരും തൊട്ടടുത്ത് ഉള്ളതുകൊണ്ട് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, എന്റെ കയ്യിൽ ചായ തന്നിട്ട് അകത്തേക്ക് പോകുകയായിരുന്നു… പക്ഷെ അന്ന് ഒന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും ഈ വിവാഹം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു.

എന്റെ മ,നസ്സിൽ ഒരു പ്രണയ വിവാഹമായിരുന്നു ഉണ്ടായിരുന്നത്, പക്ഷെ നിർഭാഗ്യവശാൽ പ്രണയിക്കാൻ ആരെയും കിട്ടിയില്ല അതുകൊണ്ടു തന്നെ ആ ആഗ്രഹം നടന്നില്ല. കൂടാതെ ഒരുപാട് അലഞ്ഞു നടന്നിട്ടാണ് തനിക്കൊരു വിവാഹം ശരിയായതെന്നും, അതിനുമുമ്പ് ഈ ശാന്തയുടെ വീടിന്റെ മുറ്റത്തുകൂടി അവരുടെ അടുത്തുള്ള നിരവധി വീടുകളിൽ താൻ വേറെ ഒരുപാട് പെണ്ണു കാണലിന് പോയിട്ടുണ്ടെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.. ആദ്യമേ ഈ വീട്ടില്‍ കയറിയിരുന്നേല്‍ വേറെ എവിടെയും പോകണ്ടായിരുന്നു എന്നൊക്കെ വളരെ രസകരമായി താരം പറയുന്നു.  1985 ഫെബ്രുവരിയിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് 37 വർഷം ആകുന്നു, ഇന്ന് ഈ നിമിഷം വരെയും സന്തോഷം അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല, ഞങ്ങളുടെ ഹൃദയത്തിലെ തുടിപ്പാണ് അവൾ എന്നും അദ്ദേഹം പറയുന്നു.  ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *