
ഒരിക്കൽ ഒരു മോശം അനുഭവം ഉണ്ടായിട്ടും ആ കുട്ടി എന്തിന് വീണ്ടും വീണ്ടും അവിടേക്ക് പോയി ! ആദ്യം അതിനുള്ള ഉത്തരം പറയട്ടെ ! മല്ലികയുടെ വാക്കിന് കൈയ്യടി !
മലയാളികൾക്ക് വളരെ പരിചിതയായ താരമാണ് നടി മല്ലിക സുകുമാരൻ. വളരെ തുറന്ന മനസോടെ സത്യസന്ധമായി തുറന്ന് സംസാരിക്കുന്ന മല്ലികക്ക് സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇപ്പോൾ അടുത്തിടെയായി ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ഇതേ അഭിമുഖങ്ങൾ കൊണ്ട് സാധിച്ചു എന്ന് വേണം പറയാൻ, ഇപ്പോഴിതാ വിജയ് ബാബു വിഷയത്തിൽ മല്ലികയുടെ തുറന്ന് പറച്ചിലിന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക തുറന്ന് പറഞ്ഞത്. ‘മീടു’ എന്നതിനോട് എന്താണ് അഭിപ്രായം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മല്ലികയുടെ മറുപടി ഇങ്ങനെ, ഞാൻ നമ്മുടെ സിനിമയിലെ വളരെ സീനിയറായിട്ടുള്ള ഒരു നടിയുമായി ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, അപ്പോൾ അവർക്കും എനിക്കും എല്ലാം ചോദിക്കാനുള്ളത് തനിക്ക് ഒരിക്കൽ അയാളിൽ നിന്നും ഒരു മോശം അനുഭവം ഉണ്ടായപ്പോൾ അതിനു ശേഷവും ഈ പതിനെട്ട് തവണ പത്തൊൻപത് തവണ ഇതൊക്കെ എങ്ങനെ പീഡനമാകും എന്നാണ് ചോദിക്കാനുള്ളത്.

അതിനുള്ള ഉത്തരം ആദ്യം ആ കുട്ടി തരട്ടെ. അല്ലെങ്കിൽ വീണ്ടും സിനിമയുടെ ആവിശ്യത്തിന് അയാളുടെ അടുത്തേക്ക് പോകേണ്ടത് ഉണ്ടെങ്കിൽ, അതിന് ഒന്നുകിൽ വീട്ടിൽ നിന്ന് ആരെയെങ്കിലും കൂടെ കൂട്ടാം, അതുമല്ലെങ്കിൽ പോലീസിൽ ഒന്ന് അറിയിച്ചിട്ട് പോകാം സാർ ഞാൻ ഇതുപോലെ അങ്ങോട്ട് പോകുകയാണ്, പരാതിയില്ല പക്ഷെ ഒരു മുൻകരുതൽ വേണമെന്ന് പറയാം… അങ്ങനെ എന്തെല്ലാം മാർഗമുണ്ട് നമുക്ക്, പഠിച്ച ഇപ്പോഴത്തെ കുട്ടികൾ അല്ലെ, അവർ കുറച്ചും കൂടി കരുതലോടെ കാര്യങ്ങളെ നോക്കി കണ്ടൂടെ.. ആ കുട്ടി പറയുന്നത് മുഴുവൻ ശെരിയാണോ എന്ന കാര്യത്തിൽ പോലും സംശയമുണ്ട് എന്നും മല്ലിക പറയുന്നു.
അതിജീവിത എന്നൊന്നും ഇത്തരക്കാരെ വിളിക്കാൻ കഴിയില്ല, അങ്ങനെ നമ്മൾ ആദ്യം വിളിച്ച ആക്രമിക്കപ്പെട്ട നടിയുടെ പ്രശ്നം ഒരിക്കലും ഇവരുമായി സാമ്യപ്പെടുത്താൽ കഴിയില്ല, അതിനെ യാത്ര ചെയ്തുകൊണ്ടിരുന്ന സമയത്ത് അപ്രതീക്ഷിതമായി നടന്ന ആ സംഭവം ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല. അത് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ആ കുട്ടിയോട് എനിക്ക് ഓർമ്മക്ക് തോന്നുന്ന സ്നേഹവും വാത്സല്യവും കരുതലും ആണ് ഉള്ളത്. ആ കുട്ടിക്ക് നീതി കിട്ടും എന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും മല്ലിക പറയുന്നു. നടിയുടെ ഈ വീഡിയോക്ക് താഴേ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. ഇത് സാധാരണക്കാരായ ഓരോ ജനങ്ങളും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ആണെന്നാണ് കമന്റുകൾ ലഭിക്കുന്നത്.
Leave a Reply