
വീണ്ടും ഞെട്ടിച്ച് പ്രണവ് ! അപ്പൂവിന്റെ ആലോചന ഇനി അടുത്തത് എന്ത് സാഹസം അഭ്യസിക്കാം എന്നാണ് ! ആശംസകളുമായി ആരാധകരും താരങ്ങളും !
താര പുത്രമാർ ഇന്ന് സിനിമ രംഗത്ത് എങ്ങനെ തന്റെ സ്ഥാനം ഉറപ്പിക്കാമെന്ന് ആലോചിക്കുമ്പോൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായ രീതിയിൽ ചിന്തിക്കുന്ന ആളാണ് പ്രണവ്. അപ്പു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന പ്രണവ് മോഹൻലാൽ എന്നും എപ്പോഴും ആരാധകർ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതൽ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്, താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആർഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാൻ അയാൾ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.
ഹൃദയം എന്ന ചിത്രത്തിന് ശേഷമാണ് അപ്പു സമൂഹ മാധ്യമങ്ങളിൽ കുറച്ചെങ്കിലും സജീവമായത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിഡിയോകളും വളരെ വേഗം വൈറലായി മാറുകയാണ്. അത്തരത്തിൽ ഇപ്പോഴിതാ പ്രണവ് പങ്കുവെച്ച പുതിയ സാഹസിക വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം ഹിമാലയത്തിലേക്കുള്ള യാത്രയും പാറക്കെട്ടില്‍ വലിഞ്ഞു കയറുന്നതുമെല്ലാം ഇടയ്ക്ക് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം സ്ലാക് ലൈന്‍ വാക്ക് നടത്തുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറും 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്ലാക് ലൈനിലൂടെ അനായാസമായി നടന്നു നീങ്ങുന്ന പ്രണവിനെ കാണാം. സ്ലാക് ലൈനിലൂടെ കൈ വിട്ട് ബാലന്‍സ് ചെയ്യുന്ന പ്രണവിനെ അഭിനന്ദിക്കുന്ന കമന്റുകളാണ് ഏറെയും.

ആ കൂട്ടത്തിൽ ഒരു കമന്റ് ഇങ്ങനെയാണ് ബാക്കി ഉള്ളവന്മാർ എങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങനെ 50 കോടി അടിക്കാം എന്നൊക്കെ ആലോചിക്കുമ്പോൾ ഇവിടെ ഒരാൾ , ഏത് മല കയറണം , പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു എന്നായിരുന്നു.. നടി ലെന അടക്കമുള്ളവർ അപ്പുവിന് കൈയ്യടിച്ച് എത്തിയിരുന്നു. ഇതിനു മുമ്പ് അച്ഛൻ മോഹന്‍ലാലിനൊപ്പമുള്ള ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. കുഞ്ഞ് പ്രണവിനെ അച്ഛൻ മോഹൻലാൽ എടുത്ത് ചുംബിക്കുന്ന വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു ചിത്രവും അതോടൊപ്പം, തന്റെ മറ്റൊരു ബാല്യകാല ചിത്രവും അപ്പു പങ്കുവെച്ചിരുന്നു.
കൂടാതെ വീടിനെ കുറിച്ച് വളരെ ഗ്രിഹാതുരത്വം തുളുമ്പുന്ന വാക്കുകൾ കൊണ്ട് അപ്പു നിര്‍വചിച്ചിരിക്കുന്ന ഒരു പോസ്റ്റും ശ്രദ്ധ നേടി, ‘ഒരു കൊച്ചു കുട്ടി നിങ്ങളെ കൈകളിൽ പിടിച്ച് വലിച്ചുകൊണ്ട് തിരികെ വിളിക്കുന്നതാണ് വീട്’ എന്നാണ് അപ്പു പറഞ്ഞിരിക്കുന്നത്. പ്രണവ് പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റുമായി സാക്ഷാൽ ലാലേട്ടൻ തന്നെ രംഗത്ത് വന്നു. ‘ലൗ’ വിന്റേയും ഉമ്മ നൽകുന്നതുമായ ഇമോജി നൽകിക്കൊണ്ടാണ് ലാലേട്ടൻ പങ്കുവെച്ചിരുന്നത്.
Leave a Reply