നിന്റെ കൈയ്യിൽ സി,ഗ,രറ്റ് ഉണ്ടോ എന്ന് അപ്പുവിനോട് ചോദിച്ചു ! ആ സംഭവത്തോടെ ആ പ്രശ്നം ഇല്ലാതായി ! പ്രണവിനെ കുറിച്ച് വിജയ രാഘവൻ പറയുമ്പോൾ !

മലയാള സിനിമക്ക് കിട്ടിയ വളരെ പ്രഗത്ഭരായ നടന്മാരിൽ ഒരാളാണ് വിജയ രാഘവൻ. അദ്ദേഹത്തിന്റെ പിതാണ് നടന്ന ആചാര്യനും മികച്ച നടനുമായ  എൻ എൻ പിള്ള എന്ന നാരായണ പിള്ള നമുക്ക് അഞ്ഞൂറാൻ മുതലായി ആണ്. വിജയ രാഘവൻ എന്ന നടൻ നായകനായും വില്ലനായും കൊമേഡിയൻ ആയും, സഹ നടനായും അദ്ദേഹം ചെയ്യാത്ത കഥാപത്രങ്ങൾ വളരെ ചുരുക്കമാണ്. ചെയ്യുന്ന ഏത് വേഷങ്ങളിലും തന്റെ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്നും സിനിമ ലോകത്ത് അദ്ദേഹം നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ അദ്ദേഹം പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹൃദയം എന്ന സിനിമയിൽ അച്ഛനും മകനുമായി ഇരുവരും എത്തിയിരുന്നു. അതിൽ ഇവരുടെ വളരെ വികാരഭരിതമായ ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ പ്രണവിന്റെ അതുവരെയുള്ള എനർജിയിൽ വലിയ വ്യത്യാസം വന്നു എന്നാണ് വിനീത് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് വിജയരാഘവൻ ആ രംഗത്തെ കുറിച്ച് സംസാരിച്ചത്. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അപ്പു വളരെ നല്ലൊരു പയ്യനാണ്, പക്ഷെ അവൻ അങ്ങനെ ഒന്നും സംസാരിക്കില്ല. ഇന്നത്തെ യുവ നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടന്മാരിൽ ഒരാളാണ്. നല്ല വിവരവും ഉണ്ട്. നന്നായി വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യും. എന്നാൽ വലിയ ഭാവമൊന്നുമില്ല. സാധാരണ മനുഷ്യർ എങ്ങനെയാണോ അങ്ങനെ. വളരെ സിമ്പിൾ ആയ ഒരാൾ. ഹൃദയത്തിന്റെ സെറ്റിൽ വെച്ച് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്ത്, അച്ഛനെ പോലെ സീനിയർ ആയ ഒരാളെ എന്നൊക്കെ കരുതി വളരെ ബഹുമാനത്തോടെയാണ് അപ്പു എന്നോട് സംസാരിച്ചത്. പക്ഷെ ഞാൻ വളരെ ഫ്രണ്ട്ലി ആയിട്ട് പെരുമാറാനാണ് ശ്രമിച്ചത്. സിഗരറ്റ് ഉണ്ടോ കയ്യിൽ എന്നൊക്കെ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു അടുത്തു. അതെല്ലാം ഈ സീനിന് മുമ്പാണ്.

അതുകൊണ്ട് തന്നെ ഒരു മറയില്ലാത്ത അടുപ്പം സൃഷ്ട്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, ഞങ്ങളുടെ കഥാപാത്രങ്ങൾക്ക് അത് ആവിശ്യമായിരുന്നു. പിന്നെ ഞാൻ അപ്പുവിനോട് അഭിനയിക്കുമ്പോൾ എന്റെ കണ്ണിൽ നോക്കണമെന്ന് പറഞ്ഞു. എന്നിട്ടാണ് ഞാൻ ‘നിനക്ക് വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ’ എന്ന് ചോദിക്കുന്നത്. അത് കേട്ടപ്പോൾ അവനും അങ്ങ് വിറച്ചു. അതുവരെ അവന്റെ എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. ആ രംഗത്തോടെ അത് അഴിഞ്ഞു. അത്രയേ ഉള്ളു അത്. അല്ലാതെ അത്ഭുതം ഒന്നും സംഭവിച്ചതല്ല എന്നും വിജയ രാഘവൻ പറയുന്നു .

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *