
മകൻ ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ! വെറും 47 സിനിമകൾ മാത്രം ചെയ്ത നവ്യ നായരാണ് ഇതൊക്കെ പറയുന്നത് എന്ന് നമ്മൾ ആലോചിക്കണം ! ശാന്തിവിള ദിനേശ് പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് ടിപി മാധവൻ. അദ്ദേഹം ചെയ്ത് ഓരോ കഥാപാത്രങ്ങളും നമ്മൾ ഇന്നും ഓർക്കുന്നു, പക്ഷെ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ജീവിതം വലിയ വാർത്ത ആയിരുന്നു. സിനിമ മോഹം കാരണം കുടുംബത്തെ വേണ്ട വിധം ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല, അതുകൊണ്ട് ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. ഇപ്പോഴിതാ ശാന്തിവിള ദിനേശ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
ടിപി മാധവൻ എന്ന നടൻ 600 സിനിമളില്‍ അഭിനയിച്ച ആളാണ്. അമ്മയുടെ ആദ്യത്തെ സെക്രട്ടറിയാണ് അദ്ദേഹം. മകന് അച്ഛനെ തിരിഞ്ഞ് നോക്കുന്നില്ല. സിനിമാ നിര്‍മാണമാണ് ടിപി മാധവനെ തകര്‍ത്തത് സിനിമ സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കി. സിനിമ തകര്‍ന്നതോടെയാണ് ഭാര്യയുമായി അദ്ദേഹത്തിന് പിരിയേണ്ടി വന്നത്. കണ്ണന് ദേവനിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു ടിപി മാധവന്. നടന് മധുവിനൊപ്പം മലയാള സിനിമയിലേക്ക് പോന്നയാളാണ് മാധവന്. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യക്ക് സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനൊക്കെ പുറമേ സിനിമ നിര്‍മിച്ച് തകര്‍ന്ന് പോവുക കൂടി ചെയ്തതോടെ ആ ജീവിതം തകര്‍ന്ന് പോയി. സിനിമാക്കാരനായ ഭര്‍ത്താവിനെ അവര്‍ക്ക് ഇഷ്ടമായില്ലെങ്കിലും, അവരുടെ മകന് ഇന്ന് ബോളിവുഡിലെ വലിയ സംവിധായകനായി മാറി എന്നതാണ് വിരോധഭാസം. പക്ഷേ എന്തൊക്കെയാണെങ്കിലും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവശതയായിരുന്നു ടിപി അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിന് വലിയൊരു ആശ്വാസമാണ് ഗാന്ധിഭവൻ, അതുപോലെ അടുത്തിടെ അവിടെ എത്തിയ നവ്യ നായർ പറഞ്ഞിരുന്നു, തനിക്കൊരു ത്രോട്ട് ഇന്ഫെക്ഷന് വന്ന് ആശുപത്രിയിലായിരുന്നുവെന്നും, ജീവിതം എത്ര ചെറുതാണെന്ന് അന്നാണ് മനസ്സിലായത്. നാവൊക്കെ കുഴഞ്ഞ് പോയി. കാലുകള്‍ ശക്തിയില്ലാതെ കിടക്കേണ്ടി വന്നു. എന്നോടൊപ്പം പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ച മാധവന് ചേട്ടനെ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞ് പോയി. മന്ത്രി പറഞ്ഞത് പോലെ നാളെ നമുക്ക് എന്തൊക്കെ സംഭവിക്കാമെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ജിമ്മില്‍ ഒരുപാട് നേരം വര്‍ക്കൗട്ട് ചെയ്യുന്നതും, കൂടുതല്‍ നേരം ഡാന്‍സ് കളിക്കുന്നതും അഹങ്കാരമായി കണ്ടിരുന്നു ഞാന്‍. എന്നാല്‍ അതൊന്നും രോഗം വന്നാല്‍ ഒന്നുമല്ലെന്നും, മനുഷ്യര്‍ ഇത്രയേ ഉള്ളൂവെന്നും അന്നാണ് മനസ്സിലായതെന്നും നവ്യ പറഞ്ഞത്.
കൂടാതെ അവർ അവരെ കൊണ്ട് കഴിയുന്നത് പോലെ സഹായം ചെയ്യാമെന്നും. കൂടാതെ നൃത്ത പരിപാടി ഫ്രീയായി അവിടെ അവതരിപ്പിക്കാമെന്നും ആ എളിയ കലാകാരി പറയുക ഉണ്ടായി. വെറും 47 സിനിമ മാത്രം ചെയ്ത നവ്യയാണ് ഈ സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറയുന്നത്. സൗജന്യമായി നൃത്തമാടാമെന്ന് പറയുന്നു. മലയാള സിനിമയിലെ കോടികള്‍ വാങ്ങുന്ന ഏത് താരമാണ് ഇതൊക്കെ ചെയ്യുക എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
Leave a Reply