മകനെ ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ! അത് പറയാനുള്ള അർഹത ഇല്ലെന്ന് അറിയാം എങ്കിലും, ആ ആഗ്രഹം അത് അടക്കിവെക്കാൻ കഴിയുന്നില്ല !

മലയാള സിനിമക്ക് വളരെ പരിചിതനായ ആളാണ് നടൻ ടിപി മാധവൻ. അദ്ദേഹം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിരുന്നു. സിനിമക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കലാകാരൻ എന്ന് പറയാൻ കഴിയുന്ന ആളുതന്നെയാണ് ടിപി മാധവൻ. ഇതിനോടകം 400 ലതികം സിനിമകൾ ചെയ്തിട്ടുണ്ട്. കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു.

അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും നാടകവും സിനിമയും മാത്രമായിരുന്നു. അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തിൽ ശ്രദ്ധ കൊടുക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. പക്ഷെ അദ്ദേഹം സിനിമ നിർമ്മാണ രംഗത്ത് കൂടി കൈവെച്ചതോടെ അദ്ദേഹം ഏറെ പരാജയങ്ങളും നേരിട്ടു, അങ്ങനെ പൂർണ്ണമായും കുടുംബത്തെ തിരിഞ്ഞുനോക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഇന്ന് അദ്ദേഹം ഗാന്ധി ഭവനില ഒരു അന്തേവാസിയാണ്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ രണ്ടു ആഗ്രഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്ലവേഴ്സ് ടി വി യിലെ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ ​പത്തനാപുരത്തെ ​ഗാന്ദിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ പറഞ്ഞത് ഇങ്ങനെ, ഫ്ലവേഴ്സിലെ പരിപാടിയിൽ വരുന്നുണ്ടെന്ന് അറിഞ്ഞ് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ പറഞ്ഞിരുന്നു. ഒന്ന് മോഹൻലാലിനെ കാണണം. രണ്ട് അദ്ദേഹത്തിൻ്റെ മകനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ ഇന്ന് ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ്. വളരെ യാദൃശ്ചികമായാണ് അദ്ദേഹത്തിന്റെ മകൻ രാജകൃഷ്ണ മേനോൻ സിനിമ രംഗത്ത് എത്തിയത്…

മകന് രണ്ടു വയസ് ഉള്ളപ്പോഴാണ് അദ്ദേഹം പൂർണ്ണമായും കുടുംബം ഉപേക്ഷിച്ച് സിനിമയിൽ സജീവമാകുന്നത്. വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് മകനെ ഒന്ന് കാണണം എന്ന ആ​ഗ്രഹം ഉണ്ടെന്ന് പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ ഇനി കാണണ്ട എന്ന് മുമ്പരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാജാ കൃഷ്ണ മേനോൻ അമ്മയ്ക്കൊപ്പം ബാംഗ്ലൂരിലാണ് പഠിച്ചതും വളര്‍ന്നതും. അദ്ദേഹം ഇതിനുമുമ്പ് ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ….

അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്. അദ്ദേഹവും എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. എന്നാൽ സിനിമ രംഗത്ത് നിന്ന് പലരും തന്നോട് ടിപി മാധവന്റെ മകനല്ല എന്ന രീതിയിൽ അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ തനിയ്ക്ക് ആശ്ച്ചര്യം തോന്നാറുണ്ടെന്നും, അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *