
മാളികപ്പുറം പോലൊരു സിനിമ ഇവിടെ ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്‌ദമായി ഇരുന്ന് നോക്കിക്കാണാനാകി
ഒരു സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മലയാള സിനിമയായിരുന്നു ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വിജയമായ ചിത്രം കൂടിയായിരുന്നു മാളികപ്പുറം,എന്നാൽ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനാണ് ഉണ്ണി മുകുന്ദൻ ഇത്തരം ചിത്രങ്ങൾക്ക് പ്രധാനം നൽകുന്നത് എന്ന രീതിയിൽ അന്ന് ഏറെ വിമർശനങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായിക വിധു വിൻസന്റ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇവിടെ കേരളത്തിൽ മാളികപ്പുറം പോലൊരു സിനിമ വരാനും, അതിവിടെ ഇത്രകണ്ട് ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്‌ദമായി ഇരുന്ന് നോക്കിക്കാണാനാകില്ലെന്നായിരുന്നു വിധു വിൻസന്റ് പ്രതികരിച്ചത്. വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ ആലോചിക്കേണ്ടതാണെന്നും ഇതോടൊപ്പം വിധു വിൻസന്റ് പറഞ്ഞിരുന്നു.
വിധു വിന്സന്റിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ന് ഭാഷയുടെ മറ്റുചില ഭാഗങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള സിനിമകള്‍ വരികയും അതുവരെ നാം കണ്ടുവന്ന സാംസ്‌കാരിക അവസ്ഥകളെ മാറ്റിവെച്ച് പുതിയ ഒരു തലത്തിലേക്ക് അത് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു. കേരള സ്റ്റോറീസ് എന്നുപറയുന്ന ഒരു സിനിമ കേരളത്തിലും തമിഴ് നാട്ടിലും മാത്രമാണ് വിവാദങ്ങളിലൂടെ കടന്നുപോയത്.

നമ്മുടെ രാജ്യത്തിൻറെ പല ഭാഗത്തും അത് വന്‍ വിജയമായി. എന്നാല്‍ മാളികപ്പുറം എന്ന സിനിമ വരാനും അത് ആഘോഷിക്കപ്പെടാനുള്ള ഒരു പശ്ചാത്തലം ഇവിടെ ഉണ്ട് എന്ന സാഹചര്യത്തിലും വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ നാം ആലോചിക്കേണ്ടതാണ്.
അതുപോലെ നമ്മുടെ രാജ്യത്ത് ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മിക്കുന്ന, ആര്‍ എസ് എസ്സിന്റെ ചരിത്രം പറയുന്ന സിനിമ ചന്ദ്രയാന്‍ ദൗത്യത്തോളം വരുന്ന ബജറ്റ് ഉപയോഗിച്ചാണ് നിര്‍മിക്കാന്‍ പോവുന്നത്. അത്തരത്തിലുള്ള സിനിമകള്‍ പാകമാവുന്ന കാലത്താണ് നാം ഈ വര്‍ത്തമാനം പറയുന്നത് എന്നത് ഒരു വൈരുദ്ധ്യം തന്നെയാണ്.
എന്നിരുന്നാലും അതിനായി എത്ര സമയം നമുക്കായി ബാക്കിയുണ്ടാവും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. അതിനാല്‍ ധീരരായി നീതിയുടെ പക്ഷത്തുനിന്നും മനുഷ്യ പക്ഷത്തുനിന്നും ഉറക്കെ സംസാരിക്കുന്ന സിനിമകള്‍ വരുന്ന കാലം വിദൂരമല്ല. സിനിമാ പ്രവര്‍ത്തകരുടെയും സിനിമാ ആസ്വാദകരുടെയും ഒരു വലിയ ഉത്തരവാദിത്വത്തിലേക്ക് ഈ കാലം നമ്മെ വിളിച്ചടുപ്പിക്കുന്നു. ഇതായിരുന്നു വിധു വിൻസന്റ് പറഞ്ഞത്. ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് കാരണമാകുകയാണ്.
Leave a Reply