അവാർഡ് ഒരാൾക്ക് മാത്രമല്ലേ നൽകാനാവൂ ! തന്മയക്ക് അഭിനന്ദനങ്ങള്‍, വിവാദങ്ങളോട് പ്രതികരിച്ച് ദേവനന്ദ !

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാല താരത്തിന്റെ അവാർഡിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയത് തൻമയ സാേള്‍ ആണ്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എന്നാല്‍ ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്നതാണ്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമ‌ര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ട് നിരവധിപേർ വിമർശനം അറിയിച്ചിരുന്നു. ജൂറി മനപൂര്‍വ്വം സിനിമയെയും താരത്തെയും തഴഞ്ഞു എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ എത്തിയത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ദേവനന്ദ തന്നെ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ്. മികച്ച ബാലതാരത്തിന് അവാര്‍ഡ് നേടിയ തന്‍മയ സോളിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ദേവനന്ദ മനോരമ ന്യൂസിനോട് സംസാരിച്ചത്. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമല്ലേ അവാര്‍ഡ് നല്‍കാന്‍ കഴിയൂ. അവാര്‍ഡ് കിട്ടിയ ആള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും എന്നാണ് ദേവനന്ദ പറയുന്നത്. അതുപോലെ മമ്മൂട്ടി അങ്കിളിന് അവാര്‍ഡ് കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ദേവനന്ദ പറയുന്നുണ്ട്. ‘2018’ സിനിമയില്‍ തന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ അങ്കിളിനും അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നും ദേവനന്ദ പറഞ്ഞു.

അതേസമയം ദേവാനന്ദക്ക് അവാർഡ് നൽകാത്തതിൽ പ്രതിശേഷം അറിയിച്ച് താരങ്ങളും എത്തിയിരുന്നു. നടൻ ശരത് ദാസ് ഇതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ എന്നായിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *