ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ ! വലിയ പ്രതിഷേധവുമായി താരങ്ങൾ !

കഴിഞ്ഞ ദിവസമാണ് 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടത്തിയത്, 13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മികച്ച നടിയായി വിൻസി അലോഷ്യസും, മികച്ച ചിത്രമായി നൻപകൽ നേരത്ത് മയക്കം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങൾക്ക് പുരസ്കാരം ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയത് തൻമയ സാേള്‍ ആണ്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി.

അതിൽ കൂടുതൽ പേരും പറയുന്നത് ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്നതാണ്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമ‌ര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  ഇതിൽ താരങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉണ്ടായിരിക്കുകയാണ്. നടൻ ശരത് ദാസ് ഇതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ എന്നായിരുന്നു..

അതുപോലെ അഞ്ജു പാർവതി പ്രവീഷ് കുറിച്ചത് ഇങ്ങനെ… ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാര്‍ഡ് പ്രഖ്യാപനം കേട്ടിട്ട്!!! കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആണ്. അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാല്‍ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സര്‍ക്കാരിന്റെ സ്വന്തം അവാര്‍ഡ്!! അവിടെ അയ്യപ്പഭക്തയായ കല്ലുവായി ജീവിച്ച, അയ്യപ്പാ എന്ന് ശിലയെ പോലും ഉരുക്കും വിധം വിളിച്ചുകൊണ്ട് മല കയറിയ കുഞ്ഞു മാളികപ്പുറത്തിന് എങ്ങനെ അവാര്‍ഡ് കിട്ടാനാണ് അല്ലേ..

അതേസമയം ഇപ്പോൾ അവാർഡ് കിട്ടിയിട്ടുള്ള മികച്ച ബാലതാരങ്ങള്‍ ആയ തന്മയയും ഡാവിഞ്ചിയും അഭിനയിച്ച ചിത്രങ്ങള്‍ കണ്ടിട്ടില്ല. അത് കൊണ്ടുതന്നെ വിലയിരുത്തി അവരുടെ അഭിനയത്തെ പ്രതി ഒന്നും പറയാനും ഇല്ല. എങ്കിലും ഒരു സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം പോലും ആ കുഞ്ഞിന്റെ അഭിനയത്തിന് കിട്ടിയില്ല എന്നത് സങ്കടകരം. അതുപോലെ ഏറെ നാളുകൾക്ക് ശേഷം കുടുംബ പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കാൻ മാളികപ്പുറം എന്ന സിനിമക്ക് കഴിഞ്ഞിരുന്നു, ആ രീതിയിൽ ജനപ്രിയ ചിത്രത്തിന്റെ പേരിലുള്ള അവാർഡ് മാളികപ്പുറത്തിന് ലഭിക്കേണ്ടതായിരുന്നു എന്നും അഞ്ജു കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *