അയ്യപ്പനായി ഞാൻ ആദ്യം മനസ്സിൽ കണ്ടത് ദിലീപേട്ടനെ ആയിരുന്നു ! പക്ഷെ ചെയ്യാൻ പറ്റില്ലെന്ന് അദ്ദേഹം തീർത്തും പറഞ്ഞു ! വെളിപ്പെടുത്തി സംവിധായകൻ !

മലയാളികളുടെ ജനപ്രിയ നടനായിരുന്ന ദിലീപിന് വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ദിലീപ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘വോയ്‌സ് ഓഫ് സത്യനാഥൻ’  എന്ന സിനിമയിൽകൂടിയാണ് ദിലീപിന്റെ തിരിച്ചുവരവ്. ഇന്ന് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മമ്മൂട്ടിയുടെ സാനിധ്യത്തിൽ അതി ഗംഭീരമായി നടന്നിരുന്നു.

ഈ വേദിയിൽ മാളികപ്പുറം സിനിമയുടെ സംവിധായകൻ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ  നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചുകള്‍ ഏറ്റവും പിറകില്‍ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാന്‍. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയില്‍ എത്തിച്ചത്.

എന്റെ ഒരു കഥ ദിലീപേട്ടൻ കേൾക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു, സത്യത്തില്‍ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ അയ്യപ്പനായി മനസ്സില്‍ കണ്ടത് ദിലീപേട്ടനെയാണ്. ദിലീപേട്ടനെ മനസ്സില്‍ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ല. മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ തിയറ്ററിലേക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിനാണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ് എന്നാണ് അഭിലാഷ് പിള്ള പറയുന്നത്.

അഭിലാഷ് പിള്ളയുടെ ഈ വാക്കുകൾ വലിയ കൈയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മാളികപ്പുറം റിലീസ് ചെയ്തത്. ചിത്രം 100 കോടി കളക്ഷന്‍ നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അതേസമയം വേദിയിൽ ദിലീപിന്റെ പ്രസംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കുറേ നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയറ്ററിൽ വരുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഈ ചിത്രം ഒരു തമാശ മാത്രമല്ല പറയുന്നത്. എല്ലാതരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. എനിക്ക് സിനിമകൾ നൽകിയ എല്ലാരെയും ഈ നിമിഷത്തിൽ ഞാൻ ആദരിക്കുന്നു.

ഇപ്പോൾ ഈ അടുത്തകാലത്തായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ. അതുപോലെ ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. എന്റെ സിനിമ വരുമ്പോൾ  ആക്രമണങ്ങൾ ഉണ്ടായേക്കാം, ഉണ്ടാവും. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാൽ, ഈ മുപ്പത് വർഷക്കാലം എന്നെ നിലനിർത്തിയ പ്രേക്ഷകർ എനിക്ക് കരുത്താകും എന്ന് വിശ്വസിക്കുന്നു എന്നും ദിലീപ് വേദിയിൽ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *