എല്ലാം അയ്യപ്പസ്വാമിയുടെ ആഗ്രഹം ! മാളികപ്പുറം സിനിമയിലെ, എൻ്റെ പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള എഴുപതാമത് ദേശീയ അവാർഡ് നേടി ! സന്തോഷം അറിയിച്ച് ഉണ്ണി മുകുന്ദൻ !

എഴുപതാമത് ദേശിയ പുരസ്കാരവും 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും ഒരേ ദിവസമാണ് പ്രഖ്യാപിച്ചത്, സംസ്ഥാന അവാർഡ് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയെ പിന്നിലാക്കി പൃഥ്വിരാജ് നേടുകയും, എന്നാൽ മലയാളികൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ദേശിയ പുരസ്കാരവും അവസാന നിമിഷത്തിൽ മമ്മൂട്ടിക്ക് നഷ്ടമാകുകയുമായിരുന്നു, കാന്താര എന്ന കന്നഡ സിനിമയിലെ നടൻ  ഋഷഭ് ഷെട്ടി സ്വന്തമാക്കി.  മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു.

എന്നാൽ ദേശിയ പുരസ്കാരത്തിൽ മലയാളത്തിലെ ആട്ടം എന്ന സിനിമ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച ബാലതാരമായി മാളികപ്പുറം എന്ന സിനിമയിലെ ശ്രീപദ് തിരഞ്ഞെടുക്കപ്പെട്ടു, മലയാള സിനിമക്ക് അഭിമാനമായ ഈ നേട്ടത്തെ കുറിച്ച് മാളികപ്പുറം സിനിമയിലെ നായകൻ കൂടിയായ ഉണ്ണി മുകുന്ദൻ തന്റെ പ്രിയ താരത്തെ ആശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. “അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, എൻ്റെ മാളികപ്പുറം എന്ന ചിത്രത്തിന്, എൻ്റെ പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള എഴുപതാമത് ദേശീയ അവാർഡ് നേടി. അതീവ സന്തോഷം. അഭിനന്ദനങ്ങൾ എന്നാണ് ഉണ്ണി കുറിച്ചത്.

എന്നാൽ മറ്റു വമ്പൻ ചിത്രങ്ങളെ പിന്നിലാക്കിയാണ് ചെറിയ ചിത്രമായ ആട്ടം ദേശിയ പുരസ്കാരത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയത്, മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയാണ് ആട്ടം മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ആനന്ദ് ഏകര്‍ഷിയാണ് ആട്ടത്തിന്റെ സംവിധാനം. അജിത്ത് ജോയ് ആയിരുന്നു സിനിമയുടെ നിര്‍മ്മാണം. 2022 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആട്ടം. മികച്ച സിനിമയ്ക്കുള്ളതിന് പുറമെ രണ്ട് പുരസ്‌കാരം കൂടി നേടിയിട്ടുണ്ട് ആട്ടം.

ആട്ടം എന്ന സിനിമയിൽ കൂടി, മഹേഷ് ഭുവനേന്ദ് മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. അതുപോലെ തന്നെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയ്ക്ക് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള പുര്‌സകാരം ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ആട്ടം സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പുരസ്‌കാരമൊന്നും നേടാന്‍ സാധിക്കാതെ പോയ സിനിമ കൂടിയാണ് ആട്ടം.

മലയത്തിൽ അത്ര ശ്രദ്ധ നേടാതെ പോയ ഒരു സിനിമാക്കാൻ ദേശിയ തലത്തിൽ ഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ചത് എന്നതും ഏറെ ശ്രദ്ധേയം, വളരെ ശക്തമായ മത്സരം നടന്നൊരു പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. കാന്താരയടക്കമുള്ള വലിയ സിനിമകളുമായി മത്സരിച്ചാണ് ആട്ടം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമ എന്ന നിലയില്‍ കൂടി വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ആട്ടത്തിന്റെ വിജയത്തിന് പ്രാധാന്യമുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *