ആര്‍ക്കും ഒരു ബുദ്ധിമുട്ട് ആകാതെ യാത്രയാകണം എന്നാണ് ആഗ്രഹം ! മോഹൻലാൽ എന്നെ വന്ന് കാണണമെന്ന ആഗ്രഹമൊന്നും എനിക്കിപ്പോൾ ഇല്ല ! ! ഇപ്പോഴത്തെ അവസ്ഥ !

മലയാളികൾക്കും മലയാള സിനിമക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേതാവ് ടിപി മാധവൻ.  പ്രായം 87 ആയ ടിപി മാധവന്റെ മനസ്സിൽ ഇന്നും സിനിമ മോഹം മാത്രമാണ് ഉള്ളത്. 250 ൽ അതികം മലയാള സിനിമകൾ ചെയ്തിരുന്ന അദ്ദേഹം കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്.പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു. 1975 ൽ പുറത്തിറങ്ങിയ ‘രാഗം’ ആണ് മാധവന്റെ ആദ്യ ചിത്രം, അതിനുശേഷം വില്ലനായും, കൊമേഡിയനായും, സഹ താരമായും നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു.

ഇപ്പോൾ ഗാന്ധിഭവനിലെ വിശ്രമജീവിതത്തിലാണ് അദ്ദേഹം.  ഇപ്പോഴിതാ മാധവന്റെ പുതിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തലസ്‌ഥാനത്ത് നടക്കുന്ന ചലച്ചിത്രമേള നേരിട്ടനുഭവിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പുനലൂർ സോമരാജനൊപ്പം അദ്ദേഹം ഐ എഫ് എഫ് കെ വേദിയിലേക്ക് എത്തുകയായിരുന്നു. അമ്മ സംഘടനയുടെ ആദ്യകാല ജനറൽ സെക്രട്ടറി കൂടിയായിരുന്ന മാധവനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാറും അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി അജോയിയും ചേർന്ന് ആദരിക്കുകയും ചെയ്തിരുന്നു.

ഈ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്നും മാധവന്‍ പറയുന്നു. മോഹൻലാലിനെ ഒന്ന് കാണണമോ, ഒന്ന് വന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മാധവന്റെ മറുപടി ഇങ്ങനെയാണ്, ‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക.

അതുകൊണ്ട് തന്നെ മോഹൻലാൽ എന്നെ വന്ന് കാണണമെന്ന ആഗ്രഹമൊന്നും എനിക്കില്ല, അദ്ദേഹം എന്റെ നല്ല ഒരു സുഹൃത്താണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്, തിരക്കുള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ അമിതമായ സിനിമ മോഹം കൊണ്ട് കുടുംബ ജീവിതം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക.

മകൻ രാജാ കൃഷ്ണ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ തന്നെയാണ് എത്തിയത്. രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്. മാധവന് ഇപ്പോൾ തന്റെ കുടുംബത്തെ കാണണമെന്നാണ് ആഗ്രഹം പക്ഷെ, കുടുംബം അദ്ദേഹത്തെ കാണാൻ തയ്യാറല്ല. മകൻ രാജകൃഷ്ണ മേനോൻ പറഞ്ഞത് ഇങ്ങനെയാണ്, ടി പി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് അച്ഛന്‍. അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്. അദ്ദേഹവും എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. തനിക്ക് ‘അമ്മ മാത്രമേ ഉള്ളു എന്നാണ് അദ്ദേഹം പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *