
അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നാല്‍ ഞാന്‍ പിന്നെ ആ സ്ത്രീയുടെ കൂടെ കാണുകയില്ലെന്ന് ഞങ്ങളോട് പറഞ്ഞു ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
മലയാള സിനിമയുടെ ഏറ്റവും ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. അദ്ദേഹം ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. അദ്ദേഹം വിവാഹം കഴിച്ചിക്കിരിക്കുന്നത് ഒരു സമയത്ത് മുൻനിര നായികയായിരുന്ന ആനിയെ ആണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ആ കഥയെല്ലാം മലയാളികൾക്ക് അറിയാം എങ്കിലും ഷാജി കൈലാസ് എന്ന വ്യക്തി വിവാഹമേ കഴിക്കില്ല എന്ന് ശപഥം ചെയ്തിരുന്നു എന്നാണ് ഇപ്പോൾ ഷാജിയുടെ അടുത്ത സുഹൃത്തുകൂടിയായ ജോസ് തോമസ് തുറന്ന് പറയുന്നത്.
ആ വാക്കുകൾ ഇങ്ങനെ, ബാലു കിരിയത്തിനൊപ്പം തങ്ങൾ ഇരുവരും സഹസംവിധായകരായി പ്രവര്‍ത്തിച്ചിണ്ട്. ഏതോ ഒരു മുജന്മ ബന്ധം പോലെയാണ് ഞങ്ങള്‍ അടുത്തത്. വളരെ നന്നായി ചിത്രം വരയ്ക്കുന്ന, നല്ല വൃത്തിയുള്ള കൈയ്യക്ഷരം കൂടിയുള്ള ആളാണ് ഷാജിയെന്നും ജോസ് പറയുന്നു. തനിക്കൊപ്പം നിൽക്കുന്ന സഹ സംവിധയകരെ വിവിധ ചിത്രങ്ങളിലേക്കായി മാറ്റാറുള്ള ആളാണ് ബാലു കിരിയാത്ത്. അങ്ങനെ വരുമ്പോൾ മിക്കപ്പോഴും ഞാനും ഷാജിയും ഒരുമിച്ച് വരാറുണ്ട്. ഞങ്ങളിൽ ആരാണ് ആദ്യം സ്വതന്ത്ര സംവിധായകനാവുന്നത് മറ്റേയാള്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യണമെന്ന് നേരത്തെ ഞങ്ങള്‍ വാക്ക് പറഞ്ഞിരുന്നു. അങ്ങനെയാണ് ഷാജിക്കൊപ്പം ന്യൂസ് എന്ന ചിത്രത്തിൽ പ്രവര്‍ത്തിച്ചത്. അതിനിടയില്‍ എല്ലാവരും ഒന്നിച്ചിരിക്കുന്ന സമയത്ത് പല കാര്യങ്ങളും സംസാരിക്കാറുണ്ട്. ആകൂട്ടത്തിൽ വിവാഹവും ചര്‍ച്ചയായിരുന്നു. അന്ന് ഞങ്ങളുടെ ഒപ്പം നടൻ ലാലു അലക്സും ഉണ്ട്.

ആ വിഷയം ചർച്ചാ വിഷയം ആയപ്പോൾ തന്നെ ഷാജു ആദ്യമേ കയറി പറഞ്ഞു.. ഞാൻ ഈ ജന്മത്തിൽ വിവാഹമേ കഴിക്കില്ല എന്ന്. കാരണം ഒരു കുടുംബ ജീവിതം ഞാൻ ഇഷ്ടപ്പെടുന്നില്ല. അതെന്താടാ നീ അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ എന്ത് വന്നാലും ഞാന്‍ വിവാഹം കഴിക്കില്ല. അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നാല്‍ ഞാന്‍ പിന്നെ ആ സ്ത്രീയുടെ കൂടെ കാണുകയില്ലെന്ന് എടുത്തടിച്ചപോലെ അവൻ പറയുകയായിരുന്നു. ഇതുകേട്ട ലാലു അലക്സ് അപ്പോൾ പറഞ്ഞു ‘നീ കല്യാണം കഴിക്കും’, ഈ കാര്യത്തിൽ ബെറ്റ് വെച്ചോളൂയെന്നായിരുന്നു.
ഈ ശപഥം ചെയ്തിരുന്ന ആളാണ് പിന്നീട് രുദ്രാക്ഷത്തിന്റെ സെറ്റില്‍ വെച്ച് ആനിയെ കണ്ട് ഇഷ്ടപ്പെടുകയും, ആ ഇഷ്ടം ആനിയെ അറിയിച്ചപ്പോൾ ആനിക്കും സമ്മതം.. അങ്ങനെ വിവാഹം നടക്കുകയായിരുന്നു. ഷാജിയുടെ കുടുംബത്തിലുള്ളവരെയെല്ലാം എനിക്കറിയാം. ആ പ്രണയം സഫലമാവട്ടെയെന്നായിരുന്നു അന്ന് ഞാനും ആഗ്രഹിച്ചത്. ഷാജിയുടെ വിവാഹ വാർത്ത അറിഞ്ഞ എടാ നീ പഴയ ഷാജിയുടെ ആ ബെറ്റ് ഓര്‍ക്കുന്നില്ലേ, ഞാനൊന്ന് വിളിച്ച് നോക്കട്ടെയെന്നായിരുന്നു ലാലു അലക്സ് പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു. ഇന്ന് മൂന്നുമക്കളുമൊത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഷാജി ഞങ്ങക്കെല്ലാം കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ് എന്നും അദ്ദേഹം പറയുന്നു…
Leave a Reply