
വെറും രണ്ടു തവണ മാത്രമാണ് അച്ഛനെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളത് ! അമ്മയാണ് ഞങ്ങൾക്ക് എല്ലാം ! ടിപി മാധവന്റെ മകൻ രാജകൃഷ്ണ മേനോൻ പറയുന്നു !
ടിപി മാധവൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അദ്ദേഹം ചെറുതും വലുതുമായി ഇതിനോടകം 400 ലതികം സിനിമകൾ ചെയ്തിട്ടുണ്ട്. കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1975 ൽ പുറത്തിറങ്ങിയ ‘രാഗം’ ആണ് , അതിനുശേഷം വില്ലനായും, കൊമേഡിയനായും, സഹ താരമായും നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. പക്ഷെ അദ്ദേഹത്തിന്റെ അമിതമായ സിനിമ മോഹം കൊണ്ട് കുടുംബ ജീവിതം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതിന്റെ ഒപ്പം അദ്ദേഹം സിനിമ നിർമാണ രംഗത്തും ഒരു കൈ നോക്കിയിരുന്നു. അത് അദ്ദേഹത്തിന് കാര്യമായ രീതിയിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.
എപ്പോഴും സിനിമ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിനെ ക്രമേണെ ആ കുടുംബം നഷ്ടമാകുക ആയിരുന്നു. ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. എന്നാൽ അച്ഛന്റെ പാത തന്നെയാണ് അദ്ദേഹത്തിന്റെ മകനും തിരഞ്ഞെടുത്തത്. മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്. 2003 – ൽ പുറത്തിറങ്ങിയ ‘ബാസ് എൻ ഹി’, 2006 – ൽ പുറത്തിറങ്ങിയ ‘ബാര ആന’ 2016 – ൽ പുറത്തിറങ്ങിയ എയർ ലിഫ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

അദ്ദേഹം ഇപ്പോൾ ഗാന്ധി ഭവനിലെ അന്തേവാസിയാണ്. ആരോഗ്യപരമായി ഏറെ വിഷമതകൾ അനുഭവിക്കുന്ന അദ്ദേഹം അനാഥനെപ്പോലെ ഗാന്ധിഭവനൈൽ ജീവിതം വീണ്ടും ഇപ്പോൾ ശ്രദ്ധ നേടിയപ്പോൾ, അച്ഛനെ കുറിച്ച് അദ്ദേഹത്തിന്റെ ഏക മകൻ രാജകൃഷ്ണ മേനോൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു മാഗസിൻ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അച്ഛനെ കുറിച്ച് പറഞ്ഞത്. അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്.
അദ്ദേഹവും എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. എന്നാൽ സിനിമ രംഗത്ത് നിന്ന് പലരും തന്നോട് ടിപി മാധവന്റെ മകനല്ല എന്ന രീതിയിൽ അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ തനിയ്ക്ക് ആശ്ച്ചര്യം തോന്നാറുണ്ടെന്നും, അദ്ദേഹം പറയുന്നു. അമ്മയാണ് തന്നെയും സഹോദരിയെയും വളർത്തിയത്. സെല്ഫ് മെയ്ഡ് ആയിട്ടുള്ള വ്യകതിയാണ് തങ്ങളുടെ ‘അമ്മയെന്നും അദ്ദേഹം സൂചിപ്പിച്ചു. പഠന ശേഷം തന്റെ ഇഷ്ട മേഖല സിനിമ ആണെന്ന് പറഞ്ഞപ്പോൾ നിനക്ക് ഇഷ്ടമുള്ള ജോലി ഏതാണോ അതില് നൂറു ശതമാനവും നിൽക്കുകയെന്നായിരുന്നു അമ്മയുടെ വാക്കുകൾ.
എന്നാൽ ജീവിതത്തിൽ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചപ്പോൾ വീണു പോവാതെ മുന്നേറാൻ സാധിച്ചതും അമ്മ തങ്ങൾക്ക് പകർന്ന് നൽകിയ പിന്തുണയും, ഊർജവുമാ കൊണ്ടായിരുന്നു എന്നും, തനിയ്ക്ക് വേണ്ടി നിൻ്റെ സ്വപ്നങ്ങളെ ത്യജിക്കരുതെന്നും അമ്മ പറയുമായിരുന്നെന്ന് അദ്ദേഹം വ്യകതമാക്കി. എന്തുകൊണ്ടാണ് മകൻ ഉന്നത നിലയിലായിട്ടും അച്ഛനെ തിരിഞ്ഞു നോക്കാത്തതെന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടി കൂടിയായിരുന്നു രാജകൃഷ്ണ മേനോൻ്റെ ഈ വാക്കുകകൾ….
Leave a Reply