ലാലേട്ടനെ കാണണമെന്ന ആഗ്രഹം നിരവധി തവണ പറഞ്ഞിരുന്നു, ‘ലാലേട്ടന്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ടായിരുന്നത്.. പക്ഷെ…!

നടൻ ടി പി മാധവന്റെ വിയോഗത്തിൽ സിനിമ രംഗത്തുനിന്നും നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നത്, എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി, ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ ഗാന്ധിഭവനില്‍ കഴിഞ്ഞിരുന്ന ടിപി മാധവന് ആകെ ഓര്‍മ്മ ഉണ്ടായിരുന്ന ആള്‍ നടന്‍ മോഹന്‍ലാല്‍ മാത്രമാണ്. ‘എനിക്ക് മോഹന്‍ലാലിനെ കാണണം, ലാല്‍ തന്നെ കാണാന്‍ ഗാന്ധിഭവനില്‍ വരണം’ എന്നായിരുന്നു ടിപി മാധവന്റെ ആഗ്രഹം. പക്ഷെ തന്റെ ആ ഒരു ആഗ്രഹം നടക്കാതെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

അടുത്തിടെ മന്ത്രി കെബി ഗണേഷ് കുമാർ കാണാൻ എത്തിയപ്പോഴും അദ്ദേഹത്തോടും ഇതേ ആഗ്രഹം ടിപി മാധവൻ പറയുകയും, ശേഷം താൻ ഉറപ്പായും ലാലേട്ടനോട് വന്നു കാണാൻ പറയാമെന്നും പറഞ്ഞാണ് ഗണേഷ് കുമാർ മടങ്ങിയത്. എന്നാൽ ഇപ്പോൾ ഇതിന്റെ പേരിൽ മോഹൻലാലിനെ വിമർശിക്കുകയാണ് മലയാളികൾ, അദ്ദേഹം മരിച്ചതിന് ശേഷം നീണ്ട ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല, ജീവിച്ചിരിക്കുമ്പോൾ അവൻ പറയുന്ന ആഗ്രഹങ്ങൾ നമ്മളെ കൊണ്ട് സാധിപ്പിച്ച് കൊടുക്കാൻ കഴിയുന്ന ചെയ്തു കൊടുക്കേണ്ടതായിരുന്നു എന്നൊക്കെയാണ് കമന്റുകൾ..

അതുപോലെ നടൻ മമ്മൂട്ടിക്കും വിമർശന കമന്റുകൾ ലഭിക്കുന്നുണ്ട്, ആദരാഞ്ജലികൾ നേർന്ന് നടൻ മമ്മൂട്ടി പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റും അതിന് പ്രേക്ഷകർ കുറിച്ച കമന്റുകൾ ഇങ്ങനെ, അവശതയിൽ കഴിഞ്ഞ കാലത്ത് ടി.പി മാധവനെ ഒന്ന് പോയി കാണാനും സുഖവിവരം അന്വേഷിക്കാൻ ശ്രമിക്കാത്തതിനുമാണ് ഇപ്പോൾ പോസ്റ്റ് ഇടുന്നത് എന്നായിരുന്നു…

400 ലതികം സിനിമകൾ ചെയ്ത ആളാണ് ടിപി മാധവൻ, കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1975 ൽ പുറത്തിറങ്ങിയ ‘രാഗം’ ആണ് , അതിനുശേഷം വില്ലനായും, കൊമേഡിയനായും, സഹ താരമായും നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. പക്ഷെ അദ്ദേഹത്തിന്റെ അമിതമായ സിനിമ മോഹം കൊണ്ട് കുടുംബ ജീവിതം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല.

അതുപോലെ സിനിമ അഭിനയം മാത്രമല്ല സിനിമ നിർമ്മാണ രംഗത്തും അദ്ദേഹം കൈവെച്ചതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും അതുപോലെ എപ്പോഴും സിനിമ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിനെ ക്രമേണെ തന്റെ ആ കുടുംബം നഷ്ടമാകുകയുമായിരുന്നു. ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. അതിനുശേഷം തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിക്കുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *