മോഹൻലാലിനോട് ഞാൻ പറയാം ചേട്ടനെ ഒന്ന് വന്നു കാണാൻ ! എത്രയോ നാളായിട്ടുള്ള ഒരു ആഗ്രഹമാണിത് ! അതൊന്ന് സാധിച്ച് കൊടുത്തൂടെ എന്ന് കമന്റ് ! ടിപി മാധവനെ സന്ദർശിച്ച് കെബി ഗണേഷ് കുമാർ !

മലയാള സിനിമ ലോകത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് നടൻ ടിപി മാധവൻ.  250 ൽ അതികം മലയാള സിനിമകൾ അഭിനയിച്ച അദ്ദേഹം ഇപ്പോൾ കഴിയുന്നത് ഗാന്ധി ഭവാനിലാണ്. അദ്ദേഹം ജീവിതത്തിൽ എപ്പോഴും  സിനിമാക്കാണ്‌  കൂടുതൽ പ്രാധാന്യം നൽകിയത്, അതുകൊണ്ടു തന്നെ കുടുംബം അദ്ദേഹത്തിന് നഷ്ടമായി. ഏകനായി ജീവിക്കുന്ന അദ്ദേഹത്തിന് ഇപ്പോൾ എല്ലാം ഗാന്ധിഭവനാണ്. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയൊക്കെ ആയിരുന്നു ടി.പി മാധവൻ.

മന്ത്രിയായി സ്ഥാനം ഏറ്റ ശേഷം നടൻ കെബി ഗണേഷ് കുമാർ  ടിപി മാധവനെ സന്ദർശിക്കാൻ എത്തിയിരുന്നു. നടൻ മോഹൻലാലിനോടും ഗാന്ധി ഭവനിൽ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാമെന്ന ഉറപ്പും ടി.പി മാധവന് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മോഹൻലാലിനെ കാണാനുള്ള ആഗ്രഹം അ​ദ്ദേഹം തന്നെ കാണാനെത്തുന്നവരോട് എപ്പോഴും പങ്കുവെക്കാറുള്ളതാണ്.

ഏറെ നാളുകളായി ടിപി മാധവൻ മോഹൻലാലിനെ കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്, മരിക്കുന്നതിന് മുമ്പ് തനിക്ക് തന്റെ സ്വന്തം മകനെയും, അതുപോലെ മോഹൻലാലിനെയും കാണണം എന്നതായിരുന്നു. ഇപ്പോഴിതാ കെബി ഗണേഷ് കുമാറിന്റെ വീഡിയോ ​ഗാന്ധി ഭവന്റെ സോഷ്യൽമീഡിയ പേജിൽ വന്നതിന് ശേഷം വീണ്ടും മോഹൻലാലിനെതിരെ വിമർശനം ഉയരുകയാണ്.

സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ച്, സിനിമക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ് അദ്ദേഹം, അദ്ദേഹത്തെ സിനിമ ലോകം കൂടി ഉപേക്ഷിക്കരുത്, ലാലേട്ടന് അദ്ദേഹത്തെ ഒന്നുപോയി കണ്ടൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, അദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരോട് സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണനയാണ്‌ എന്നും വിമർശനം ഉയരുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *