
തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട് ! കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് ശ്വേതാ മേനോൻ പറയുന്നു !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടിയും മോഡലുമാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് ശ്വേത അഭിനയ ലോകത്ത് എത്തിയത്. മലയാള സിനിമയിൽ ഇതിനോടകം അഭിനയ പ്രധനയമുള്ള നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടി രണ്ടു തവണ സംസ്ഥാന അവാർഡും മറ്റു നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള ശ്വേത ബോളിവുഡിലും മുപ്പതോളം ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ് നടി. അവതാരകയായും വിധി കർത്താവായും മിനിസ്ക്രീനിലും ശ്വേത സജീവമാണ്..
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ശ്വേത പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും മലയാളി ആണെങ്കിലും ശ്വേത ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന് നല്ല സ്ട്രിക്ടായാണ് തന്നെ വളർത്തിയത്. ഞാന്‍ എയര്‍ഫോഴ്സ്, അല്ലെങ്കില്‍ പൈലറ്റാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. ആ സമയത്ത് എയര്‍ഫോഴ്സില്‍ സ്ത്രീകളെ എടുക്കുന്നുണ്ടായിരുന്നില്ല. എയര്‍ഹോസ്റ്റസായിരുന്നു എന്റെ മനസില്‍. എംബിബിഎസിന് വേണ്ടി മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിരുന്നു. അതിന് മുന്‍പായിരുന്നു സിനിമയിലേക്ക് വന്നത്
സ്കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു അനശ്വരത്തില്‍ അഭിനയിക്കാൻ അവസരം കിട്ടിയത്. ആദ്യം തന്നെ മമ്മൂക്കയ്ക്കൊപ്പമായാണ് അഭിനയിച്ചത്. അന്ന് അദ്ദേഹത്തെ ഞാൻ അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നെ എന്റെ ആ വിളി അവിടെ ഉള്ളവർ മാറ്റിയെടുപ്പിച്ചതാണ് എന്നും ശ്വേത പറയുന്നു. ആ സിനിമക്ക് ശേഷമാണ് താൻ മോഡലിങ്ങിലേക്ക് വരുന്നത്. അനശ്വരത്തിൽ അഭിനയിച്ച സമയത്താണ് മിസ് ഇന്ത്യയിലേക്ക് അപേക്ഷ അയച്ചത്. ഐശ്വര്യ റായിയും സുസ്മിത സെന്നുമൊക്കെ അന്നുണ്ടായിരുന്നു. ഐശ്വര്യയുടെ റൂമിലായിരുന്നു ഞാന്‍. സുസ്മിതയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. രണ്ടാമത് ഐശ്വര്യയും മൂന്നാം സ്ഥാനമായിരുന്നു എനിക്ക്. പിന്നീടങ്ങോട്ട് കുറേ ഫാഷന്‍ ഷോ ചെയ്തിരുന്നു.

അതിനു ശേഷമാണ് താൻ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചത്. എന്നാൽ കുടുംബം സമ്മതിച്ചോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാൽ അതൊരു ഇന്റര്‍നാഷണല്‍ ക്യാംപയിനായിരുന്നു എന്നും താരം പറയുന്നു. ഞാൻ വളറെ പ്രൊഫഷണലായാണ് അത് ചെയ്തത്, അന്ന് 8 ലക്ഷമാണ് അതിന് പ്രതിഫലമായി ലഭിച്ചതെന്നും തുടർന്ന് 12 ലക്ഷം ലഭിച്ചുവെന്നും വെളിപ്പെടുത്തി. നാല് വര്‍ഷം ശ്വേത മേനോൻ ആയിരുന്നു കാമസൂത്രയുടെ മോഡല്‍. താൻ കാമസൂത്രയിൽ അഭിനയിച്ചത്തിന് ഒരു കാര്യവുമില്ലാതെ അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല എന്ന് പറഞ്ഞ ശ്വേത, തന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആയിരുന്നുവെന്നും വ്യക്തമാക്കി.
അവളുടെ ജോലി അവൾ വളരെ കൃത്യമായി ചെയ്യുന്നുണ്ട്. അത് മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു അച്ഛന് പറഞ്ഞത്. അമ്മക്ക് ഞാന്‍ വീട്ടിലിരിക്കുന്നതിഷ്ടമല്ല. ഇപ്പോൾ തന്റെ മകളും അതേപോലെയാണ് ഞാന്‍ എങ്ങനെയെങ്കിലും പുറത്തുപോവണമെന്നാണ് അവളും ആഗ്രഹിക്കുന്നത് എന്നും താരം പറയുന്നു.
Leave a Reply