‘ഏഴ് വർഷം പ്രണയിച്ചാണ് ഞങ്ങൾ വിവാഹിതരായത്’ ! പക്ഷെ അയാളുടെ ആ സ്വാഭാവം മാത്രം എനിക്ക് അറിയില്ലായിരുന്നു ! ശ്വേതാ മേനോൻ പറയുന്നു
മലയാള സിനിമയിൽ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടിയ അതുല്യ പ്രതിഭയാണ് നടി ശ്വേതാ മേനോൻ, തുടക്കത്തിൽ തന്നെ സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച ശ്വേതാ ഒരു സമയത്തെ ബോളിവുഡിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു. ഇപ്പോൾ വിവാഹ ജീവിതത്തിൽ വളരെ സംതുഷ്ട കുടുംബ ജീവിതം നയിക്കുന്ന നടിയുടെ ഇത് രണ്ടാം വിവാഹം ആയിരുന്നു. തന്റെ ആദ്യ വിവാഹ തകർച്ചയെ കുറിച്ച് നടി തുറന്ന് പറഞ്ഞ വാക്കുകളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ.. തനറെ ആദ്യ വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ ആ ബന്ധം തകർന്നു എന്നാണ് ഇപ്പോൾ ശ്വേത പറയുന്നത്, ബോബി എന്ന ആളെ ആയിരുന്നു നടി ആദ്യം വിവാഹം കഴിച്ചിരുന്നത്. പക്ഷെ അയാൾക്ക് ചെറിയ മാനസിക പ്രശ്‌നം ഉണ്ടായിരുന്നു, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. അപ്പോഴൊന്നും അയാളുടെ സ്വഭാവത്തിൽ തനിക്ക് യാതൊരു പന്തികേടും തോന്നിയിരുന്നില്ല, വളരെ നോർമലായ സ്നേഹമുള്ള ഒരു സാധരണ മനുഷ്യൻ.
വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ ബോബി എന്റെയൊപ്പം ഉണ്ടായിരുന്നു, പക്ഷെ പെട്ടന്ന് ഒരു ദിവസം മറ്റെവിടെക്കോ പോയി. ശേഷം നാലഞ്ചു മാസം കഴിഞ്ഞ് വീണ്ടും തിരിച്ചുവന്നു. പിന്നീടാണ് അയാളെ കുറിച്ചുള്ള ആ സത്യം ഞാൻ മനസിലാക്കുന്നത്, ബോബി കഞ്ചാവ് ഉപയോഗിക്കുന്ന ആളായിരുന്നു. അന്ന് ഞാൻ ബോബിയയോടൊപ്പം മുംബൈയിൽ ആയിരുന്നു താമസം, അയാൾ അതിനു ശേഷം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി റൂമിന്റെ കതക് പൊളിച്ചു കളയുന്നു ആകെ പ്രശ്നം, പുറകെ മീഡിയക്കാർ വരുന്നു,..
ഒടുവിൽ ഞാൻ സഹികെട്ട് എന്റെ അച്ഛനോട് ആദ്യമായി എല്ലാം തുറന്ന് പറഞ്ഞു, അന്ന് അച്ഛൻ എന്നോട് വളരെ ഉച്ചത്തിൽ മിണ്ടിപ്പോകരുത് എന്നു പറഞ്ഞു, ഇതൊക്കെ നീ ഇപ്പോൾ പറയുന്നതുകൊണ്ട് യാതൊരു പ്രസ്കതിയുമില്ല. വാ അടച്ച് മിണ്ടാതെ ഇരിന്നോണം, ഇതൊക്കെ തുടക്കകാലത്ത് പറഞ്ഞിരുന്നെകിൽ ഇത് ഇവിടെവരെ എത്തില്ലായിരുന്നു. അവൻ ചെയുന്ന കുറ്റങ്ങളുടെ ഒരു പങ്ക് നിനക്കുമുണ്ട്. അച്ഛന്റെ ആ പറച്ചിലിൽ ഞാൻ ആകെ ഷോക്ക് ആയിപോയി. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിതെന്ന് എനിക്ക് തോന്നിപ്പോയി.
നിന്റെ ഇമോഷനുസരിച്ച് തുള്ളാനുള്ള പാവയല്ല ഞാൻ, ഞാൻ നിന്റെ അച്ഛനാണ് എന്നും അദ്ദേഹം ഉയർന്ന സ്വരത്തിൽ പറഞ്ഞു. അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. പക്ഷെ കാലങ്ങൾ എന്നിക്ക് തെളിയിച്ചു തന്നു അച്ഛൻ പറഞ്ഞുതന്ന ഓരോ വാക്കിന്റെയും അർഥവും വ്യാഖ്യാനവും. അന്ന് എന്റെ അവസ്ഥ കണ്ട് അച്ഛൻ ആകെ തകർന്നു പോയിരുന്നു. അതാവാം അന്ന് അങ്ങനെ പ്രതികരിച്ചതെന്നും ശ്വേത പറയുന്നു.
Leave a Reply