
എന്റെ ആൺ സുഹൃത്തുക്കളെ എന്റെ കാമുകന്മാരായി ചിത്രീകരിക്കുന്നത് ഒന്ന് നിര്‍ത്താമോ ! അഭയ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു !
ഗോപി സുന്ദറും അമൃതയും ഹിരണ്മയുമായ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അമൃതയും ഗോപിയും ഒരുമിച്ച് ഒരു ജീവിതം തുടങ്ങാൻ പോകുന്ന കാര്യം വ്യക്തമാക്കിയത്. അതിനു ശേഷം ഇതുവരെ ഇരുവരും ഒരു കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നില്ല എങ്കിലും ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും ഇപ്പോൾ സജീവമായി കഴിഞ്ഞു.
എന്നാൽ ഗോപി സുന്ദർ കഴിഞ്ഞ 12 വർഷമായി അഭയ ഹിരണ്മയിക്കൊപ്പാംണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന രീതിയിൾ വാർത്തകൾ ചൂടുപിടിക്കുന്നുണ്ട്. അതിനിടയിൽ അഭയയോട് പലരും കമന്റുകൾ വഴി പല ചോദ്യങ്ങളും ചോദിക്കുന്നുമുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കുകളെ കുറിച്ച് അഭയ പ്രതികരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,
എനിക്ക് ഒരു ഉപകാരം ചെയ്യണേ.. പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും, വളരെ മോശമായ ഗോസിപ്പ് ഇറക്കുന്നതും ദയവായി നിറുത്താമോ.. അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബം ഉണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക.അവര്‍ പുരുഷന്മാര് ആയ എന്റെ ഫ്രണ്ട്സ് ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല.

അത് തികച്ചും വളരെ മോശമായ കാര്യവും ക്രൂരമാണ്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് എന്റെ പ്രതികരണമെന്ന് അവകാശപ്പെടുന്ന ഓണ്‍ലൈന്‍ മഞ്ഞവാര്ത്തകളില് നിന്നും യുട്യൂബ്ചാനലുകളില് നിന്നും ദയവായി വിട്ടു നില്ക്കുക.ഒരു മാദ്ധ്യമത്തിനും ഞാന്‍ ഔദ്യോഗികമായ പ്രസ്താവനകളോ പ്രതികരണങ്ങളോ നല്‍കിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുത്. എന്നും അഭയ പറയുന്നു.
ഇതിനുമുമ്പും അഭയ പ്രതികരിച്ചിരുന്നു, എന്തൊരു സംഭവബഹുലമായ വർഷം… ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ ഈ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു, അഭയ ഹിരൺമയി കുറിച്ചു.
അതുപോലെ ബാലയും ഇതിനെതിരെ പ്രതികരണം അറിയിച്ചിരുന്നു. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയെ നടക്കൂ. എന്റെ ലൈഫ് അല്ല അത്. ഞാന്‍ പുതിയ ലൈഫില്‍ നന്നായി ജീവിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ പോകുവാണേല്‍ പോകട്ടെ എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല. അവരും നന്നായിരിക്കട്ടെ പ്രാര്‍ഥിക്കാം എന്നായിരുന്നു ബാല പ്രതികരിച്ചത്…
Leave a Reply