
ഞാൻ പ്രതികരിച്ചത് കൊണ്ട് ഇവിടിപ്പോൾ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല ! ആ സത്യം ഞാൻ പതിയ തിരിച്ചറിയുന്നു ! പ്രിയ ഗോപി സുന്ദർ ആദ്യമായി പ്രതികരിക്കുന്നു !
അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ മലയാളക്കരയിൽ ചർച്ചയായി മാറുന്നത്. അതിനു ശേഷം അമൃത വീണ്ടും ഇന്ന് ഗോപിക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് ഒരായിരം ജന്മദിന ആശംസകൾ എന്നും കുറിച്ചുട്ടുണ്ട്. ഒപ്പം ഗോപി സുന്ദർ എന്റെ സ്വന്തമാണെന്നും അമൃത കുറിച്ചു.
ഗോപി സുന്ദറിന്റെ ജീവിതത്തിലെ മൂന്നാമത്തെ പങ്കാളിയാണ് അമൃത സുരേഷ്. ആരാധ്യ ഭാര്യ പ്രിയ ഗോപി സുന്ദർ ഇന്നും തന്റെ പേരിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇന്നും ഒഫീഷ്യലായി അവാര്‍ഡ് കീപ്പർ പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് ഫേസ് ബുക്കിലും അതുപോലെ ഇൻസ്റ്റയിലും എല്ലാം. ഇവർക്ക് രണ്ടു ആൺമക്കൾ ഉണ്ട് ഇപ്പോഴിതാ അമൃത വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി പ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

പ്രിയയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും ഉണ്ടാകില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകൾ എന്നെ പെട്ടെന്ന് സ്നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ല, അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല. ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്. ആളുകൾ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവർ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാൻ കഴിയുക എന്ന വസ്തുത ഞാൻ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ. എന്നും പ്രിയ കുറിക്കുന്നു… പ്രിയയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകൾ നൽകുന്നത്. അതിൽ കൂടുതലും ‘ബഹുമാനം’ എന്നാണ്…..
രണ്ടു ആൺ മക്കളെ വളർത്തി അവരുടെ പഠന കാര്യത്തിലും, ഭാവി കാര്യങ്ങളിലും തന്റെ ജോലിയുമായാണ് പ്രിയയുടെ ലോകം. 2001 ല്‍ ലാണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അഭയയുമായി ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒരു ജീവിതമായിരുന്നു അഭയയുടെയും ഗോപിയുടെയും… വർഷങ്ങൾ നീണ്ടു നിന്ന ജീവിത യാത്ര ഇരുവരും ഉപേക്ഷിച്ചത് പോലും ആരും അറിഞ്ഞിരുന്നില്ല…
Leave a Reply