
‘പെട്ടെന്ന് പ്രണയത്തില്‍ വീഴുന്ന സ്വഭാവമുള്ള ശ്രീവിദ്യ അതോടെ ജോര്‍ജ് തോമസുമായി പ്രണയത്തിലായി’ ! പക്ഷെ ആ സത്യം മധു അവരോട് ആദ്യമേ പറഞ്ഞിരുന്നു ! ശ്രീകുമാരൻ തമ്പി പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ താര റാണി ആയിരുന്നു ശ്രീവിദ്യ. നായികയായും സഹ നടിയായും, വില്ലത്തിയായും, അമ്മ വേഷങ്ങളിലും എല്ലാം അങ്ങനെ തിളങ്ങിനിന്ന ശ്രീവിദ്യയുടെ വ്യക്തി ജീവിതം പക്ഷെ അത്ര സുഖകരമായിരുന്നില്ല. ഇപ്പോഴിതാ നടിയെ കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിരവധി പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്ന ശ്രീവിദ്യ വിവാഹം കഴിച്ചത് ജോർജ് എന്ന ആളെ ആയിരുന്നു. പക്ഷെ അവർ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് ആ വിവാഹം ആയിരുന്നു എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ സമയത്ത് ലൊക്കേഷനുകളിൽ ജോർജ് ഒരു താരമായിരുന്നു, തീക്കനല്‍ സിനിമയുടെ നിര്‍മാതാവ് ആയിട്ടാണ് ജോര്‍ജ് തോമസ് അക്കാലത്ത് അറിയപ്പെട്ടത്. ബോംബെ നിവാസിയായ ജോര്‍ജ് ലൊക്കേഷനുകളിൽ വരുമ്പോഴെല്ലാം വിലയേറിയ കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ശ്രീവിദ്യ അടക്കമുള്ള ‘തീക്കനല്‍’ എന്ന സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും കോടീശ്വരനായ ജോര്‍ജ് തോമസിന്റെ ആരാധകരമായി മാറി. താന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ നടിമാരോടൊക്കെ വളരെ റൊമാന്റികായിട്ടാണ് ജോര്‍ജ് പെരുമാറിയിരുന്നത്. പെട്ടെന്ന് പ്രണയത്തില്‍ വീഴുന്ന സ്വഭാവമുള്ള ശ്രീവിദ്യ അതോടെ ജോര്‍ജ് തോമസുമായി പ്രണയത്തിലായി.
അതികം വൈകാതെ തന്നെ ഇവരുടെ പ്രണയം വളരെ ദൃഢമായി മാറി. ശേഷം പെട്ടെന്ന് തന്നെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. പക്ഷെ ശ്രീവിദ്യയുടെ ഈ ബന്ധത്തെ നടിയുടെ അമ്മ പ്രശസ്ത ഗായിക എം എൽ വസന്ത കുമാരി വളരെ ശക്തമായി എതിർത്തു. അന്യജാതിക്കാരനുമായി വിവാഹം സമ്മതിക്കില്ല എന്നവർ വാശി പിടിച്ചു. പക്ഷെ ശ്രീവിദ്യ ജോർജിന് വേണ്ടി അമ്മയെ എതിർത്ത്, അവരുമായി പിരിഞ്ഞ് ശ്രീവിദ്യ വിവാഹിതയാകാൻ തീരുമാനിച്ചു. എന്നാൽ ഈ സമയത്ത് ഇതറിഞ്ഞ മധു തീക്കനലിന്റെ യഥാര്‍ഥ നിര്‍മാതാവ് ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപി ആണെന്നും നടന് മധു ശ്രീവിദ്യയോട് പറയുന്നത്.

പക്ഷെ ശ്രീവിദ്യ മധുവിന്റെ വയ്ക്കുകളെ ഒട്ടും വിശ്വസിച്ചില്ല. അങ്ങനെ ആ വിവാഹം നടന്നു, ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. ഒടുവിൽ സഹികെട്ട് ആ ബന്ധം ശ്രീവിദ്യ ഉപേക്ഷിച്ചു. ചിന്തിക്കാതെ പ്രതികരിക്കുന്ന ശ്രീവിദ്യ ഒരു വാരികയില്‍ മധുവിനെതിരെ സംസാരിച്ചിരുന്നു. ‘പക്കാവട ഖാദറിന്റെ കൂടെ അഭിനയിക്കേണ്ടി വന്നാലും ഇനിയൊരിക്കലും ഞാന്‍ മധുവിനോടൊപ്പ അഭിനയിക്കുകയില്ല’ എന്നാണ് അന്ന് നടി പറഞ്ഞത്. ഇത് മാത്രമല്ല ജീവിതത്തിലെ പല തീരുമാനങ്ങളും ശ്രീവിദ്യ പെട്ടെന്ന് എടുക്കുകയും അത് മാറ്റുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
നല്ലൊരു കുടുബിനി ആയി ജീവിക്കാൻ ശ്രീവിദ്യ ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോർജുമായുള്ള വിവാഹ ശേഷം ഇനി താൻ അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്ന ശ്രീവിദ്യ പക്ഷെ ജോർജിന്റെ ചതി തിരിച്ചറിഞ്ഞ ശേഷം ജീവിക്കാൻ വേണ്ടി വീണ്ടും സിനിമ രംഗത്ത് എത്തുകയായിരുന്നു. എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.
Leave a Reply