എല്ലാ മതങ്ങളിലും ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുണ്ട് ! ഹിന്ദുമതത്തില്‍ മാത്രമല്ല, ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം ! ശ്രീകുമാരൻ തമ്പി പ്രതികരിക്കുന്നു !

സ്‌പീക്കർ എഎൻ ഷംസീറിന്റെ വാക്കുകളിൽ ഇപ്പോൾ കേരളം പുകയുകയാണ്, ശാസ്‌ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്‌റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്‌ഥാപിക്കുകയാണ് ചെയ്യുന്നത്. ശാസ്‌ത്രം എന്നത് ഈ ഗണപതിയും പുഷ്‌പക വിമാനവുമല്ല. അതൊക്കെ നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീർ പറഞ്ഞതാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായത്.

കൃഷ്ണകുമാർ അടക്കം പലരും ഇതിനെതിനെതിരെ തങ്ങളുടെ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ഗാനരചയിതാവ് ശ്രീകുമാരൻതമ്പി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ സുഹൃത്ത് റസൂല്‍ പൂക്കുട്ടി മികച്ച ശബ്ദലേഖകനുള്ള ഓസ്കാര്‍ അവാര്‍ഡ് വാങ്ങുന്നതിനു മുമ്ബു പറഞ്ഞ ഒരു വാചകമുണ്ട്. ‘ ഞാൻ ഓംകാരത്തിന്റെ നാട്ടില്‍ നിന്നാണ് വരുന്നത്.

ഈ പ്രപഞ്ചം ഉണ്ടായത് ഒരു നാദത്തില്‍ നിന്നാണെന്നു ഭാരതീയസംസ്കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്ഫോടനത്തില്‍ നിന്ന് പ്രപഞ്ചമുണ്ടായി ‘ എന്നാണ്. ( BIG BANG THEORY ). ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്. ഹിന്ദുമതത്തില്‍ മാത്രമല്ല ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുള്ളത്.

ഇന്നുള്ള എല്ലാ മതങ്ങളിലും അങ്ങനെത്തന്നെയാണ്. ഇസ്‌ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്കാരസമ്ബന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. ഭഗവദ്ഗീത മാത്രമല്ല ബൈബിളും ഖുര്‍ആനും മനസ്സിരുത്തി പഠിച്ചിട്ടുള്ളവനാണ് ഞാൻ. അതുകൊണ്ടാണ് ‘കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ’ എന്നും ‘പച്ചയാം മരത്തില്‍ പോലും തീ നിറയ്ക്കും അല്ലാഹു’ എന്നും എഴുതാൻ എനിക്ക് കഴിയുന്നത് എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

അതേസമയം നടൻ കൃഷ്ണകുമാർ പറഞ്ഞത് ഇങ്ങനെ, ഹിന്ദുക്കളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും തൊഴിലാളിവർഗ്ഗപ്പാർട്ടിക്കിവിടെ നിത്യതൊഴിലായി മാറിക്കഴിഞ്ഞു. ഷംസീറിന്റെ ഈ പ്രവർത്തിക്കു എതിരെ ശക്തമായ പ്രതിഷേധം അറിയിച്ച സുകുമാരൻ നായർക്ക് എന്റെ പൂച്ചെണ്ടുകൾ എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ഹിന്ദുവും, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ മനസ്സുള്ള എല്ലാ മലയാളികളും അദ്ദേഹത്തിനു പിന്നിൽ ഒറ്റ മനസ്സോടെ അണിചേരാനും അപേക്ഷിക്കുന്നു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന നാമജപ പ്രതിഷേധ പരിപാടികൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഒരിക്കൽക്കൂടി പറയട്ടെ. ഗണപതി മിത്തല്ല, സ്വത്വമാണ് എന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *