
ഞാൻ വോട്ട് ചോദിക്കുന്നത് സിനിമ നടിയായിട്ടല്ല, ഒരു മകളായിട്ടാണ് ! ആത്മാർത്ഥമായി ജനങ്ങളെ സേവിക്കുന്ന ആളാണ് അച്ഛൻ ! പൂർണ്ണമായും വിശ്വസിക്കാം ! മാധ്യമങ്ങളെ കണ്ടു അഹാന !
മലയാള സിനിമ രംഗത്ത് ഇന്ന് യുവ നടിമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ആളാണ് അഹാന, അടി എന്ന സിനിമയാണ് അവസാനമായി അഹാനയുടേതായി തിയറ്റർ റിലീസ് ചെയ്തത്. ലൂക്ക എന്ന സിനിമയാണ് അഹാനയുടെ കരിയറിൽ ഏറ്റവും മികച്ചത്. കൃഷ്ണകുമാർ ഇപ്പോൾ കൊല്ലം ബിജെപി പാർട്ടിയുടെ ലോകസഭാ സ്ഥാനാർത്ഥിയാണ്. ഇതിനുമുമ്പും കൃഷ്ണകുമാർ ഇലക്ഷനിൽ മത്സരിച്ചപ്പോൾ പ്രചാരണങ്ങളിൽ ഒന്നും അഹാന പങ്കെടുത്തിരുന്നില്ല, ഇന്നിപ്പോൾ ചോദ്യങ്ങൾക്ക് എല്ലാം മറുപടി എന്നപോലെ അച്ഛനെ പിന്തുണക്കാൻ അഹാന തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.
കൂമ്പത്തോടൊപ്പം അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു, അതിൽ അഹാന പറയുന്നത് ഇങ്ങനെ, എൻഡിഎയുടെ സ്ഥാനാർത്ഥിയായി അച്ഛനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിനായി നടിയെന്ന നിലയിലല്ല വോട്ട് ചോദിക്കുന്നത്. മകൾ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നത്. അച്ഛൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളാണ്, പൂർണ്ണമായും വിശ്വസിക്കാമെന്നും അഹാന പറയുന്നു.
അതുപോലെ മകൾ ദിയ കൃഷ്ണ പറയുന്നത് ഇങ്ങനെ, അച്ഛന് വേണ്ടി പ്രചാരണത്തിന് പങ്കെടുക്കും. എന്നെ കൊണ്ട് പറ്റുന്ന ദിവസമൊക്കെ പ്രചാരണത്തിനായി കൊല്ലത്ത് ഉണ്ടാകും. അച്ഛനിലുള്ള വിശ്വാസത്തിലാണ് ഞാൻ പറയുന്നത്. എല്ലാവരോടും വിനീതമായി പറയുകയാണ് അച്ഛന് വേണ്ടി വോട്ട് ചെയ്യേണ്ടതാണ്. അച്ഛൻ ഏതൊരു പാർട്ടിയിൽ പ്രവർത്തിച്ചാലും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ. അച്ഛന്റെ പാർട്ടിയെ ഞാൻ എപ്പോഴും സപ്പോർട്ട് ചെയ്യും. നരേന്ദ്രമോദിയോളം സ്വാധീനം ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടാക്കിയിട്ടില്ല.

ഞങ്ങളെപോലെയുള്ള പുതുതലമുറക്ക് വളരെ ആവേശമാണ് മോദിജി, നരേന്ദ്രമോദിയുടെ വീഡിയോയൊക്കെ കാണുമ്പോൾ ഒരു സൂപ്പർ സ്റ്റാർ വരുന്ന ഫീലാണ് ഉണ്ടാകുന്നത്. സാധാരണ ഒരു പ്രധാനമന്ത്രി വരുന്നു എന്നൊരു ഫീൽ അല്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ദിയ ഇതിനുമുമ്പും പ്രതിസന്ധി ഘട്ടങ്ങളിൽ അച്ഛനെ പിന്തുണച്ചും സപ്പോർട്ട് നൽകിയും രംഗത്ത് വന്നിട്ടുള്ള ആളാണ്. അതുപോലെ ഭാര്യ സിന്ധു കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ, കൊല്ലത്തെ അമ്മമാരും സഹോദരിമാരും മികച്ച പിന്തുണയാണ് നൽകുന്നതെന്നും കൃഷ്ണകുമാറിന്റെ ഭാര്യ കൂട്ടിച്ചേർത്തു.
അതുപോലെ തങ്ങളിടെ അച്ഛനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന മോശം വാർത്തകൾക്ക് എതിരെയും അഹാന പറഞ്ഞു, അച്ഛനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് സ്‌ക്രീനിന് പിന്നിൽ ഒളിഞ്ഞു നിൽക്കുന്നവരാണ്. സ്വന്തം ഐഡിയിൽ വന്ന് മോശം വാക്കുകൾ പ്രയോഗിക്കാൻ അവർ ധൈര്യപ്പെടുന്നില്ല. അത്തരക്കാർക്ക് ഒരു സമൂഹമാദ്ധ്യമത്തിന്റെ പിന്തുണ എപ്പോഴും ആവശ്യമാണെന്നും കുപ്രചാരണങ്ങളെ ഭയപ്പെടുന്നവരല്ല തങ്ങളെന്നും അഹാന വ്യക്തമാക്കി.
Leave a Reply