സുന്ദരിയായ പെൺകുട്ടി, ഞാനും ചെറുപ്പമാണ്, അവളോട് വല്ലാത്ത ഒരിഷ്ടം തോന്നി ! ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടന്നു ! പഴയ ഇഷ്ടം തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ !

മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ നടനാണ് കൃഷ്ണകുമാർ, ഇന്ന് അദ്ദേഹം ബിജെപിയുടെ നേതാവും ഒപ്പം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സ്ഥാനാർത്ഥിയുംകൂടിയാണ്. കൃഷ്ണകുമാർ ഇലക്ഷൻ പ്രചാരണ തിരക്കിലാണ്. രാഷ്ട്രീയം മാറ്റി നിർത്തിയാൽ കൃഷ്ണകുമാർ നടനും ഒരു യൂ ട്യൂബർ കൂടിയാണ്. ഭാര്യ സിന്ധു കൃഷ്ണയും മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യൂട്യൂബ് ചാനലിലൂടെയായി അമ്മയും മക്കളും വളരെ സജീവമാണ്.

ഇപ്പോഴിതാ അദ്ദേഹം തന്റെയൊരു പഴയ ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ്, ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്.  ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചതിനെക്കുറിച്ചും റഷ്യന്‍ ഭാഷ പഠിച്ചതിനെക്കുറിച്ചുമൊക്കെ കൃഷ്ണകുമാര്‍ മുൻപ് പലവട്ടം വാചാലനായിട്ടുണ്ട്. ആ സമയത്ത് തനിക്ക് ഇഷ്ടമുണ്ടായിരുന്ന നടിയെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കുന്ന കാലം, അന്ന് ഞാൻ കോളജിൽ പടിക്കുകയുമാണ്, പഠനവും ജോലിയും ആസ്വദിച്ച് ചെയ്യുന്ന കാലം.  അങ്ങനെ ഒരിക്കൽ ദൂരദർശനു വേണ്ടി ഒരു അഭിമുഖത്തിന് വേണ്ടിപോയി . തൃശൂരിൽ അന്ന് യുവജനോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ കുറെ കുട്ടികൾ ഇങ്ങനെ പങ്കെടുക്കുന്നു. അവർ അഭിമുഖങ്ങൾ കൊടുക്കുന്നു. അവരിൽ ചിലർ കലാതിലകപട്ടം നേടിയതിലും ഉൾപ്പെടുന്നു. അതിൽ ഒരു പെൺകുട്ടിയെ നമ്മൾ ഇങ്ങനെ ശ്രദ്ധിക്കുന്നു.

ആ പെൺകുട്ടിയുടെ പെരുമാറ്റം കൊണ്ടും വസ്ത്ര ധാരണരീതികൊണ്ടും സൗന്ദര്യം കൊണ്ടും ഞാൻ അവരെ തന്നെ ശ്രദ്ധിച്ചുനിന്നു, ഭംഗിയുള്ള, നല്ല അഴകുള്ള ഒരു പെൺകുട്ടി. എനിക്ക് അതിനോട് ഇഷ്ടം തോന്നി. അന്ന് ഞാനും ചെറുപ്പം ആണ്. രൂപം മാത്രമല്ല ആ കുട്ടി വളരെ ഭംഗിയായി സംസാരിക്കുകയും ചെയ്തു. ആ പെൺകുട്ടി മനസ്സിൽ ഇങ്ങനെ നിലനിന്നു പോന്നു. ജീവിതം അങ്ങനെ തുടരുന്നു.

പക്ഷെ  ഈ പെൺകുട്ടി എന്റെ മനസ്സിൽ ഇങ്ങനെ നിലനിൽക്കുന്നുണ്ടായിരുന്നു. ആ കുട്ടി ഇപ്പോൾ എവിടെയാകും എന്ത് ചെയ്യുന്നുണ്ടാകയും എന്നൊക്കെ ചിന്തിക്കുന്നുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞു, ഞാൻ സിനിമയിൽ വരുന്നു, വിവാഹം കഴിഞ്ഞു കുടുംബമായി. അങ്ങനെ പലപ്പോഴായി ഒരു കുട്ടിയെ ഞാൻ സ്‌ക്രീനിൽ ഇങ്ങനെ കാണുന്നുണ്ട്. ആ കുട്ടി ആണോ ഇത് എന്ന് എന്റെമനസിൽ പലകുറി ചോദ്യവും വന്നു.

അപ്പോഴേക്കും ഈ കുട്ടി സിനിമ രംഗത്ത് വളരെ പ്രശസ്തയായി മാറിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ മേജർ രവിയുടെ ഒരു ചിത്രത്തിൽ ഞാനും ഉണ്ട്. പ്രമോഷൻ വീഡിയോ ഉണ്ടാക്കാൻ വേണ്ടി ലാലേട്ടനും ഞാനും രവിയേട്ടനും ഈ കുട്ടിയും അവിടെ ഉണ്ട്. അങ്ങനെ അടുത്ത് കണ്ടപ്പോൾ എന്റെ ആ സംശയം കൂടിവന്നു, ഞാൻ ആ കുട്ടിയോട് പറഞ്ഞു ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വരികയായിരുന്നു എന്ന്. അപ്പോൾ ആ കുട്ടിയും എന്നോട് പറഞ്ഞു ഞാനും ഒരു കാര്യം ചോദിയ്ക്കാൻ വന്നതാണെന്ന്.

അങ്ങനെ ഞങ്ങൾ ആ പഴയ തൃശൂർ യൂത്ത്‌ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ഞങ്ങൾ പരസ്പരം ഷെയർ ചെയ്തു. എന്നെ ചേട്ടനിപ്പോളും ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു മറന്നാൽ അല്ലെ ഓർക്കേണ്ടത് എന്ന്. എങ്ങനെ മറക്കും അത്രയും നല്ല മുഖം. ചെറുപ്പം മുതൽ ഉള്ള അതെ ഭംഗി ആണ് നിങ്ങൾക്ക് ഇന്നും,  എന്നും താൻ പറഞ്ഞു എന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *