മോദിയുടെ വികസനം കൊല്ലത്ത് കൊണ്ട് വരും, കൊല്ലംകാര് എന്റെ ഒപ്പം ഉണ്ടാകണം ! കൊല്ലം ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാർ പറയുന്നു !

മലയാള സിനിമ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായി മാറിയ നടനാണ് കൃഷ്ണകുമാർ. അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ അംഗമായിരുന്നു, ഇന്നിപ്പൊഴിതാ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. പാർട്ടി നമുക്കൊരു ചുമതല തരുന്നു. അത് വലിയ ഉത്തരവാദിത്തമായി കാണുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിൻ്റെ പിന്നാലെയാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനുമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ കൃഷ്ണകുമാർ ഇത്തവണ വീണ്ടും ജനവിധി തേടുകയാണ്, താൻ മത്സരിക്കുന്ന കൊല്ലം മണ്ഡലത്തെ ഇരു മുന്നണികളും അവഗണിക്കുകയാണ്. ഒരു വികസനം പോലും കൊല്ലത്ത് ഉണ്ടായിട്ടില്ല. മോദിയുടെ വികസനം കൊല്ലത്തും കൊണ്ട് വരുമെന്നും ജി കൃഷ്ണകുമാർ ഉറപ്പ് നൽകി. എൽഡിഎഫ്, യുഡിഎഫ് പ്രചരണം നേരത്തെ തുടങ്ങി എന്നത് വലിയ പ്രശ്നമായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇരുപത് ദിവസം ഉണ്ടെങ്കിൽ തന്നെ നമുക്ക് പ്രചാരണം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ മറ്റ് രണ്ട് സ്ഥാനാർഥികളുമായി ഉള്ളത് നല്ല സൗഹൃദ ബന്ധമാണെന്നും ജി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം അധികം വൈകാതെ കാവി പുതപ്പിക്കുമെന്നും അതിന്റെ ലക്ഷണങ്ങൾ കണ്ടിവരുന്നുണ്ടെന്നും ഇതിന് മുമ്പും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ ഗ്യാരണ്ടി എടുത്തുപറഞ്ഞാണ് കൃഷ്ണകുമാർ വോട്ട് തേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,   ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ തെളിവാണ് ഭാരതീയ ജനത പാർട്ടി ഈ അടുത്ത കാലത്ത് വൻ ജനപിന്തുണയോടു കൂടി നേടിയ മിന്നുന്ന വിജയങ്ങൾ. കേരളത്തിനും തലസ്ഥാന നഗരമായ തിരുവനന്തപുരത്തിനും വികസനത്തിന്റെ വെളിച്ചം എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഗ്യാരണ്ടി കഴിഞ്ഞ പത്തുവർഷമായി പ്രാവർത്തികമായി കൊണ്ടിരിക്കുകയാണ്.

അതിന്റെ തെ,ളിവാണ് നാൽപതു വർഷമായി മുടങ്ങിക്കിടന്ന കഴക്കൂട്ടം- കാരോട് NH 66 ഹൈവേ വികസനം, സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ വിഭാവനം ചെയ്ത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാക്ഷാത്കാരം, തലസ്ഥാനനഗരിയുടെ വികസനത്തിന് ആക്കം കൂട്ടുന്ന കഴക്കൂട്ടത്തെ എലവേറ്റഡ് ഹൈവേ, നിർദ്ദിഷ്ട ഈഞ്ചക്കൽ ഫ്ലൈ ഓവർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ.

തിരു,വനന്തപുരത്തിന്റെ വികസന മുരടിപ്പിന് കാരണമായത് ഇവിടെ കാലാകാലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സുഖസുഷുപ്തിയിലാണ്ടു ഉറങ്ങിക്കിടക്കുന്ന ജനപ്രതിനിധികളാണ്. മോദിയുടെ ഗ്യാരണ്ടി തിരുവനന്തപുരത്ത് പൂർണമായും പ്രാവർത്തികമാക്കാൻ ഇതിൽ നിന്നൊരു മാറ്റം വരണം. ഉത്തരവാദിത്വ ബോധമുള്ള 365 ദിവസവും 24 x 7 പ്രവർത്തിക്കുന്ന പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന വികസന കാഴ്ചപ്പാടിനോട് ചേർന്ന് നിൽക്കുന്ന ജനപ്രതിനിധികളാണ് ഈ മഹാനഗരിക്ക് വേണ്ടത് എന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *