ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷൻ്റെ കാപട്യം വെളിവാകുന്നു..!

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത്, കേരളം ഗാനം വേണമെന്ന് ആവശ്യപ്പെട്ട് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ ശ്രീകുമാരൻ തമ്പിയെ സമീപിക്കുകയും, അദ്ദേഹം എഴുതി നൽകിയ കവിത പക്ഷെ സച്ചിദാനന്ദന് അദ്ദേഹത്തിന്റെ കവിത ഇഷ്ടപ്പെടാതെ  വരികയും അത് ക്ലീഷേ എന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ ശ്രീകുമാരൻ തമ്പി തന്നെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വരികയും, ചെയ്തിരുന്നു.

ഇപ്പോഴിതാ സച്ചിദാനന്ദനെ വിമർശിച്ചും ശ്രീകുമാരൻ തമ്പിയെ പിന്തുണച്ചും  രംഗത്ത് വന്നിരിക്കുകയാണ് നടൻ ഷമ്മി തിലകൻ, അദ്ദേഹം കുറിച്ചത് ഇങ്ങനെ, കേരള_ഗാനം എന്ന നിലയില്‍ പരിഗണിക്കാൻ സാഹിത്യഅക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, അതുല്യ കവി ശ്രീകുമാരൻതമ്പി സാർ രചിച്ച ഗാനത്തിന്റെ പല്ലവി,
‘ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം.. സഹ്യഗിരി തൻ ലാളനയില്‍ വിലസും കേരളം.. ഇളനീരിൻ മധുരമൂറും എൻ മലയാളം.. വിവിധ ഭാവധാരകള്‍ തൻ ഹൃദയസംഗമം..
ലളിതമായ ഭാഷയിലുള്ള ഒരു ‘ദേശഭക്തിഗാനം’ ഒത്തിരി ഇഷ്ടമായി.. എന്നാല്‍, വരികളിലെ ക്ലീഷേ പ്രയോഗങ്ങള്‍ തിരുത്തല്‍ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാല്‍ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ്..

ദേശീയഗാനം പോലെ കുട്ടികള്‍ക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തില്‍ എഴുതാൻ നിലവില്‍ തമ്ബി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച്‌ എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്.. ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷൻ്റെ കാപട്യം വെളിവാകുന്നു.. എന്തിന്… ആർക്കുവേണ്ടി..
എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ..

കഷ്ടം തന്നെ സാറോ….  സ്വയംപ്രഖ്യാപിത_അന്താരാഷ്ട്രകവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാൻ്റെ വീണപൂവിലെ 21-ാമത്തെ ശ്ളോകം ഞാൻ അലറി വിളിച്ചു പാടുന്നു… ഹാ പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ വ്യാപാരമേ ഹനനമാം വനവേടനുണ്ടോ, വ്യാപന്നമായ്‌ കഴുകനെന്നും കപോതമെന്നും.. എന്നാണ് ഷമ്മി തിലകൻ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *