വെറും വാക്ക് പറയാറില്ല ! പറയുന്നത് ചെയ്തിതിരിക്കും, അതാണ് സുരേഷ് ഗോപി ! ഇത്തവണ വിജയം സുനിശ്ചിതം ! അദ്ദേഹത്തെപ്പോലെ ഉള്ളവരാണ് ഈ നാടിന് ഇനി ആവിശ്യം ! ഷമ്മി തിലകൻ !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി രണ്ടു തവണത്തെ പരാജയത്തിന് ശേഷം വീണ്ടുമൊരു ജനവിധി തേടുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ സുരേഷ് ഗോപി കച്ചകെട്ടി ഇറങ്ങി കഴിഞ്ഞു, അദ്ദേഹത്തെ പിന്തുണച്ച് സിനിമ രംഗത്തുനിന്നും നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തൃശൂരില്‍ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടന്‍ സുരേഷ് ഗോപി. ഇപ്പോഴിതാ ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടന്‍ ഷമ്മി തിലകന്‍. ‘ജീവിതത്തില്‍ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പര്‍സ്റ്റാര്‍. അപൂര്‍വ്വം സൂപ്പര്‍ സ്റ്റാറുകളേ നമ്മള്‍ക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉത്സാഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടുക തന്നെ ചെയ്യും. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’ എന്ന് ഷമ്മി തിലകന്‍ ചൂണ്ടിക്കാട്ടി.

വളരെ ചെറിയ കാര്യങ്ങൾക്ക് പോലും അദ്ദേഹം നൽകുന്ന പ്രാധാന്യം അത് വളരെ വലുതാണ്, വെറും വാക്ക് അദ്ദേഹം പറയാറില്ല, പറയുന്ന വാക്കുകൾ പാലിക്കാനും അദ്ദേഹം മറക്കാറില്ല എന്നും അത് തന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നതെന്നും ഷമ്മി തിലകൻ പറയുന്നു. പാപ്പാൻ സിനിമയുടെ ഷൂട്ടിനിടയിൽ സുരേഷ് ജീയും, നൈലാ ഉഷയും, ഞാനും ചേര്‍ന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി നേര്‍ക്കുനേര്‍ ഉള്ള സംഘട്ടന ചിത്രീകരണം അവസാനത്തോടടുക്കുന്നു.

അടുപ്പിച്ചുള്ള ഷൂട്ട് കാരണം ഞാനടക്കം സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരും വളരെ ക്ഷീണിതർ ആയിരുന്നു, എങ്കിലും സുരേഷ് ജീ അപ്പോഴും ഉന്മേഷവാനായി കാണപ്പെട്ടു. ഞാന്‍ ചോദിച്ചു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍, രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമല്ലേ മനുഷ്യാ നിങ്ങള്‍ ഉറങ്ങിയത്. രാത്രി മുഴുവന്‍ പാപ്പന്‍ ആയി എന്നോട് അടികൂടുന്നു. പകല് മുഴുവന്‍ മൂപ്പന്‍ (എം.പി) ആയി രാജ്യഭരണവും. ഇതെങ്ങനെ സാധിക്കുന്നു.

ആ സമയത്ത് അദ്ദേഹം എനിക്കൊരു പലഹാരം വെച്ച് നീട്ടി, ഒരെണ്ണം ഞാന്‍ എടുത്തു വേണ്ടെന്ന് പറഞ്ഞു, പക്ഷെ കഴിച്ചപ്പോൾ അപാര രുചി, പിന്നെയും ഞാൻ ചാടിച്ചപ്പോഴേക്കും അത് തീർന്നു പോയിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞു, തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട ഈ കടം ഞാന്‍ വീട്ടുമെന്ന് ഉച്ചത്തിൽ സുരേഷ് ഏട്ടൻ പറഞ്ഞുകൊണ്ട് നടന്ന് പോയി. പിന്നീട് കുറെ നാളുകൾക്ക് ശേഷം വീട്ടിൽ ഒരാൾ വന്നു, ഇത് സുരേഷ് സാർ നിങ്ങൾക്ക് തരാൻ പറഞ്ഞു എന്ന് പറഞ്ഞു, ഞാൻ ഞെട്ടിപോയി, അതേ സ്വീറ്റ്.. ഒരു ചെറിയ കാര്യത്തിൽ ആയാലും പറയുന്ന വക്കും അത് നടപ്പാക്കാൻ അദ്ദേഹം എടുക്കുന്ന ആ ശ്രമമവും പറയാതിരിക്കാൻ കഴിയില്ല, ആ മനസിന്റെ നന്മ അടുത്തറിഞ്ഞ ആളാണ് ഞാൻ.. ഷമ്മി തിലകൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *