
ആരാണ് അച്ഛന്, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു ! അമ്മ അച്ഛനെ കുറിച്ച് ഒന്നും എന്നോട് പറഞ്ഞരുന്നില്ല ! തന്റെ ജീവിതത്തെ കുറിച്ച് ഐശ്വര്യ പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അറിയപ്പെടുന്ന നാത്യയായിരുന്നു ഐഷ്വര്യ. അതുപോലെ ഐഷ്വര്യയുടെ അമ്മ ലക്ഷ്മി മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിമാരിൽ ഒരാളായിരുന്നു. ഐഷ്വര്യ സിനിമ രംഗത്തും തന്റെ വ്യക്തി ജീവിതത്തിലും നിരവധി പ്രതിസന്ധികളെ തരണം ചെയ്ത ആളാണ്. ഇപ്പോഴിതാ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ അവർ തുറന്ന് പറയുകയാണ്, ഐഷ്വര്യയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ജനിച്ച് ഓർമ്മവെക്കും മുമ്പ് തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു.
ശേഷം താൻ തന്റെ 8ാമത്തെ വയസിലാണ് പിന്നീട് അച്ഛനെ കണ്ടത് എന്നും ഐഷ്വര്യ പറയുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞ ശേഷം അച്ഛൻ ചേച്ചിമാരേയും കൂട്ടിയാണ് വീട് വിട്ടുപോയത്. ഡിവോഴ്സ് കഴിഞ്ഞതോടെ അദ്ദേഹം ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. ശേഷം ചേച്ചിമാരുടെ കല്യാണം ഒക്കെ അദ്ദേഹം നടത്തിയിരുന്നു. അമ്മ അച്ഛനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ആരാണ് അച്ഛന്, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു.
അദ്ദേഹത്തെ കാണണം എന്ന് ഞാൻ വാശിപിടിച്ചപ്പോൾ അച്ഛന്റെ അഡ്രസും ഫോണ്‍നമ്പറുമൊക്കെ അയച്ചുതന്നു അതിന് ശേഷം. ഞാൻ ആദ്യമായി വിളിച്ചു, അച്ഛനെ വിളിച്ചപ്പോള്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നാണ് കരുതുന്നത് എന്നാണ് ആദ്യം അങ്ങോട്ട് പറഞ്ഞത്. അതുകേട്ട് അച്ഛനും അതുപറയുമ്പോള്‍ ഞാനും കരയുകയായിരുന്നു. സംശയം വേണ്ട ഞാന്‍ ഫോട്ടോ അയയ്ക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നെയും എടുത്ത് നിന്നുള്ള ചിത്രങ്ങളൊക്കെ കാണിച്ച് തന്നിരുന്നു. ഈ ദിവസത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇത്രയും നാളും കാത്തിരുന്നത് എന്നായിരുന്നു അച്ഛന് പറഞ്ഞത്.

ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഞാൻ എന്റെ 18ാമത്തെ വയസില്‍ അമ്മയെ ഉപേക്ഷിച്ച് അമ്മൂമ്മയ്ക്കൊപ്പം വീടുവിട്ടിറങ്ങിയതാണ്. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാലാണ് അന്ന് വീടുവിട്ടിറങ്ങിയത്. അമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്. അമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്. ഡിവോഴ്സിന് ശേഷം അമ്മ വേറെ കല്യാണം കഴിച്ചിരുന്നു. അദ്ദേഹത്തിനും സിനിമയുമായി ബന്ധമുണ്ടായിരുന്നു. അഭിനയിക്കുമോ എന്ന് ആദ്യമായി എന്നോട് ചോദിച്ചത് അദ്ദേഹമാണെന്നും ഐഷ്വര്യ പറയുന്നു.
ശേഷം ഒരു പ്രണയത്തിൽ അകപ്പെടുകയും ചെയ്തു, തൻവീർ എന്ന ആളെ സ്നേഹിച്ച് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ഞാൻ വിവാഹം കഴിച്ചു. അയാളെ വിവാഹം കഴിക്കാനായി മതം മാറുകയായിരുന്നു. 1994 ലാണ് നടിയുടെ വിവാഹം നടക്കുന്നത്. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം 96 ൽ അവസാനിച്ചു, പക്ഷെ ആ സമയത്ത് ഗർഭിണി ആയിരുന്ന താരം ഒരു പെൺകുഞ്ഞു ജനിച്ചതിനു ശേഷം ഭർത്താവിൽ നിന്നും വിവാഹമോചിതയാകുകയായിരുന്നു. തൻവീറുമായി അതി തീവ്രമായ പ്രണയമായിരുന്നു. അതുകൊണ്ട് തന്നെ ആ വേർപിരിയൽ ഡിപ്രെഷനിലേക്ക് എത്തിച്ചു എന്നും, ശേഷം പല ദുശീലങ്ങളും തുടങ്ങി എന്നും ഐഷ്വര്യ പറയുന്നു.
Leave a Reply