വീടുകൾ തോറും സോപ്പ് വിറ്റാണ് ഞാൻ ജീവിക്കുന്നത് ! ഇവനെ ഒക്കെ ചെരുപ്പൂരി അ,ടി,ക്കണം ! ഈ പ്രായമുള്ള എന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും ! മോശം അനുഭവം പറഞ്ഞ് ഐഷ്വര്യ !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഐഷ്വര്യ. മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ഐഷ്വര്യയെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ നരസിംഹം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്. ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും ഒന്നും എവിടെയും വിജയം കണ്ടെത്താൻ കഴിയാതെ പോയ അഭിനേത്രിയാണ് ഐഷ്വര്യ. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. ഐശ്വര്യ മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. നരസിംഹം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് നമ്മൾ എക്കാലവും ആ നടിയെ ഓർത്തിരിക്കാൻ. പക്ഷെ വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപോലെ തകർന്ന് പോയ ആളുകൂടിയാണ് ഐഷ്വര്യ.

അഭിനയ രംഗത്ത് ഇപ്പോൾ ഐഷ്വര്യക്ക് അവസരങ്ങൾ കുറവാണ്. അതുകൊണ്ടു തന്നെ സാമ്പത്തികമായി അവർ ഏറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി സോപ്പ് കച്ചവടവുമായി രംഗത്തെത്തിയിരിക്കുന്ന കാര്യം നേരത്തെ തന്നെ ഐഷ്വര്യ പറഞ്ഞിരുന്നു. മകളെ വിവാഹം ചെയ്ത് അയച്ചതിന് ശേഷം തന്റെ പൂച്ചകള്‍ക്കൊപ്പം സ്വസ്തമായി തനിച്ച് കഴിയുന്ന ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിത മാര്‍ഗ്ഗമാണ് സോപ്പ് കച്ചവടം. അതിന് വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്‍പന നടത്തും.

ഈ കച്ചവടത്തിന്റെ ഭാഗമായി സോപ്പിന്റെ ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓഡര്‍ ചെയ്യാം എന്ന് പ്രത്യകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്ക് ശേഷം വരുന്ന കോളുകളും മെസേജുകളും ആണ് ഇപ്പോള്‍ ഐഷ്വര്യക്ക് തലവേദനയായി മാറിയിരിക്കുന്നത്.

രാത്രി സമയങ്ങളിൽ ഈ ഫോണിലേക്ക് അശ്ലീല ഫോട്ടോസും മെസേജുകളും ആണ് വരുന്നത്. വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മോശമായ മെസേജുകള്‍ക്ക് തെറി വിളിച്ചുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്. വേറെ കുറേ ആളുകള്‍ സ്വകാര്യ ഭാഗങ്ങളും ഫോട്ടോ എടുത്ത് അയക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് തെളിവ് സഹിതം ഐശ്വര്യ വീഡിയോയില്‍ കാണിക്കുന്നത്. ഇവരെ ഒക്കെ ചെരുപ്പൂരി അടിക്കണം എന്നും നടി പറയുന്നു.

എനിക്ക് വേണമെങ്കിൽ ഇത് ഇപ്പോൾ പോലീസിലും സൈബർ സെല്ലിലും പരാതി കൊടുക്കാം. പക്ഷെ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിയ്ക്കുന്നത് എന്നാണ് ഐശ്വര്യ ചോദിയ്ക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെ കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിയ്ക്കും എന്നാണ് ഐശ്വര്യ ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *