എന്റെ ജീവിതം മാത്രം ഇങ്ങനെ ആയിപോയല്ലോ, ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന, ആലോചിക്കാതെയുള്ള തീരുമാനമാണ് എന്റെ ജീവിതം തകർത്തത് ! ഐഷ്വര്യ പറയുന്നു !

സിനിമ എന്ന മായിക ലോകത്ത് വിജയകിരീടം കൂടിയവരും, പരാജയങ്ങളുടെ കൈപ്പുനീര് കുടിച്ചവരും ഉണ്ട്. ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും ഒന്നും എവിടെയും വിജയം കണ്ടെത്താൻ കഴിയാതെ പോയ അഭിനേത്രിയാണ് ഐഷ്വര്യ. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. ഐശ്വര്യ മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. നരസിംഹം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് നമ്മൾ എക്കാലവും ആ നടിയെ ഓർത്തിരിക്കാൻ. പക്ഷെ വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപോലെ തകർന്ന് പോയ ആളുകൂടിയാണ് ഐഷ്വര്യ.

തന്റെ ജീവിതത്തെ കുറിച്ച് ഐഷ്വര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മറ്റുള്ള താരങ്ങളെ പോലെ ഉള്ള ഒരു ജീവിതമായിരുന്നില്ല എന്റേത്, ചെറുപ്പം മുതൽ ഒരുപാട് ദുഃഖങ്ങൾ ആയിരുന്നു. ഞാൻ ജനിച്ച് ഓർമ്മവെക്കും മുമ്പ് തന്നെ അച്ഛനും അമ്മയും വേര്പിരിഞ്ഞിരുന്നു.  ശേഷം താൻ തന്റെ 18ാമത്തെ വയസിലാണ് പിന്നീട് അച്ഛനെ കണ്ടത്.ആരാണ് അച്ഛന്‍, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു. അദ്ദേഹത്തെ കാണണം എന്ന് ഞാൻ വാശിപിടിച്ചപ്പോൾ അച്ഛന്റെ അഡ്രസും ഫോണ്‍നമ്പറുമൊക്കെ അയച്ചുതന്നു. ശേഷം ഞാനായിട്ടാണ് അദ്ദേഹത്തെ തേടി കണ്ടുപിടിച്ചത്.

അമ്മ തിരക്കുള്ള നടി ആയിരുന്നു എങ്കിലും എന്നെ സിനിമയിൽ കൊണ്ടുവരുന്നതിനോട് എന്റെ അമ്മക്ക് എതിർപ്പായിരുന്നു, എനിക്ക് അമേരിക്കയിൽ പോയി സെറ്റിൽ ചെയ്യാനായിരുന്നു ആഗ്രഹം. അതിനായി എല്ലാം റെഡിയായിരുന്നു. ആ സമയത്താണ് സിനിമയിലേക്ക് ഓഫർ വരുന്നത്. അമ്മയുടെ എതിർപ്പിനെ അവഗണിച്ച് ഞാൻ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വഴക്ക് ഇട്ടു, ആ വീട്ടിൽ നിന്നും ഞാനും എന്റെ അമ്മുമ്മയും കൂടി ഇറങ്ങി മറ്റൊരു വീട്ടിൽ താമസമായി. അതോടെ അമ്മ എന്നെ ഉപേക്ഷിച്ചു. പിന്നെ അമ്മുമ്മയെ നോക്കേണ്ടി വന്നു. അവരെ ഇവിടെയിട്ടിട്ട് യുഎസില്‍ പോകാന്‍ പറ്റില്ലായിരുന്നു എനിക്ക്. ഇവിടെയും അവരെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. അതിനാല്‍ സിനിമയില്‍ തുടരേണ്ട സാഹചര്യം വന്നു.

ശേഷം ഒരു പ്രണയത്തിൽ വീണു, ശേഷം കുഞ്ഞ്, വിവാഹ മോചനം.. അതോടെ ജീവിതം തന്നെ തുലഞ്ഞു, അങ്ങനെ ഒരുപാട് ഘട്ടങ്ങൾ, ശേഷം ഇപ്പോൾ വരെ ഞാൻ ഒറ്റക്കാണ്, മകളുടെ വിവാഹം കഴിഞ്ഞു, എനിക്ക് ഇപ്പോൾ ഒരു ജോലി ഇല്ലാത്തതിനാൽ ആകെ കഷ്ടത്തിലാണ്, തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് താരം ഇപ്പോള്‍ ജീവിക്കുന്നത്. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. വല്ലപ്പോഴും ഒരു ചെറിയ വേഷം കിട്ടും, പക്ഷെ എനിക്ക് കടങ്ങളില്ല, അതൊരു വലിയ അനുഗ്രഹമായി കാണുന്നു. ഇതുകൂടാതെ മാനസികമായും താൻ ഏറെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്, അമിത ഉത്കണ്ഠ തുടങ്ങിയ മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *