
ജയറാം എന്റെ സഹോദരനാണ്, സഹോദരങ്ങൾ തമ്മിൽ റൊമാൻസ് ചെയ്യാൻ കഴിയുമോ ! അന്ന് അദ്ദേഹം അവരോട് ദേഷ്യപ്പെട്ടു ! ഐഷ്വര്യ പറയുന്നു !
കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ നടി ഐഷ്വര്യ ഒരു സംസാര വിഷയമായി മാറിയിരുന്നു. അതിനു പ്രധാന കാരണം അവർ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നു. ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് അവരുടെ ജീവിതത്തിൽ നടന്നത്. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. തന്റെ പതിനെട്ടാം വയസിൽ അമ്മയെ ഉപേക്ഷിച്ച് അമ്മുമ്മക്കൊപ്പം വീട് വിട്ടിറങ്ങി. ശേഷം ഒരു പ്രണയ വിവാഹം, കുഞ്ഞിന്റെ ജനനം, വിവാഹ മോചനം, അങ്ങനെ ഒരുപാട് ഘട്ടങ്ങൾ, ശേഷം ഇപ്പോൾ വരെ ഞാൻ ഒറ്റക്കാണ്, മകളുടെ വിവാഹം കഴിഞ്ഞു, എനിക്ക് ഇപ്പോൾ ഒരു ജോലി ഇല്ലാത്തതിനാൽ ആകെ കഷ്ടത്തിലാണ്, തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് താരം ഇപ്പോള്‍ ജീവിക്കുന്നത്. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്നും കഴിഞ്ഞ ദിവസം ഐഷ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കൂടാതെ ഇപ്പോഴിതാ നടൻ ജയറാമും താനും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും ഐഷ്വര്യ പറയുന്നുണ്ട്. ജയറാം എന്റെ സഹോദരനാണ് 2001 ല്‍ പുറത്ത് വന്ന ഷാര്‍ജ റ്റു ഷര്‍ജ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സംഭവവും നടി പങ്കുവെച്ചു. സിനിമയിലെ ഒരു ഗാനരംഗം ചെയ്യാൻ ജയറാം നിഷേധിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് ,മറുപടി പറയുകയായിരുന്നു ഐശ്വര്യ.

ഷാര്‍ജ റ്റു ഷര്‍ജ യുടെ സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ഈ ഗാനരംഗത്തില്‍ ഞങ്ങൾ ഒരുമിച്ച് കുറച്ച് റൊമാന്‍സ് ചെയ്യുന്ന സീൻ ഉണ്ടെന്ന് അറിയുന്നത്. എന്റെ സ്വന്തം അനിയത്തിയോട് ഞാനെങ്ങനെ റൊമാന്‍സ് ചെയ്യും, നാണമില്ലേ നിങ്ങള്‍ക്ക് എന്നായിരുന്നു ജയറാമേട്ടന് അവരോട് ചോദിച്ചത്. അത് കട്ട് ചെയ്ത് കളയാനും പറഞ്ഞു. ഞങ്ങളെ റൊമാന്റിക് ജോഡികളായി ഇട്ടത് തന്നെ ശരിയായില്ല. അതിനിടയിലാണ് ഈ ഡാന്‍സും. അപ്പോഴാണ് അവരൊക്കെ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നത്. സ്റ്റേജില്‍ ഞങ്ങളൊന്നിച്ച് ഡാന്‍സ് ചെയ്യാറുണ്ടെങ്കിലും സ്ക്രീനില്‍ റൊമാന്‍സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ളത് അതികം ആർക്കും അറിയില്ല.. ജയറാമുമായി അച്ഛന്റെ വഴിയിലുള്ള ബന്ധമാണ് . അല്പം ദൂരത്തുള്ള ബന്ധമാണ്. കസിന് ബ്രദറായി വരും എന്നും ഐഷ്വര്യ പറയുന്നു. അതുപോലെ ഇപ്പോൾ തനിക്ക് സിനിമയോ സീരിയലോ ഒന്നും തന്നെ ഇല്ല. ജീവിതം ആകെ പ്രതിസന്ധിയിലാണ്. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറയുന്നു. കൂടാതെ തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താൻ കഴിയുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
Leave a Reply