
എന്റെ ആദ്യ പ്രണയം ഒരു തമാശ ആയിരുന്നില്ല ! അതായിരുന്നു പ്രണയം ! സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടാന്‍ തയ്യാറാകുമെങ്കില്‍ പ്രണയം നല്ലതാണ് ! ജഗതിയുടെ വാക്കുകൾ !
നമ്മുടെ മലയാള സിനിമ ലോകത്ത് അമ്പിളി തിളക്കമായിരുന്നു നടൻ ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ ആദ്യ പ്രണയവും അതുപോലെ ആദ്യത്തെ ജീവിത പങ്കാളിയുമായിരുന്ന മല്ലിക സുകുമാരൻ. ഇവരുടെ പ്രണയ കഥകൾ എന്നും ഏറെ ശ്രദ്ധ നേടാറുണ്ടായിരുന്നു. കോളജ് സമയത്ത് ഇരുവരും പരിചയപ്പെടുകയും അത് ഇഷ്ടമായി മാറുകയും ശേഷം ഒളിച്ചോടി വിവാഹം കഴിക്കുകയും 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അത് വേര്‍പെടുത്തുകയും ആയിരുന്നു. ഇപ്പോഴിതാ തന്റെ ആ പ്രണയത്തെ കുറിച്ച് ജഗതി ശ്രീകുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യത്തെ പ്രണയം അത്, നമുക്ക് എന്നും പ്രിയപെട്ടതായിരിക്കുമല്ലോ, കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം. അന്ന് പതിനേഴ് വയസുണ്ടാവും. പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സാഫല്യമാക്കിയ ആളാണ് ഞാന്‍. അതൊരു തമാശ പ്രേമം ആയിരുന്നില്ല. ഞങ്ങള്‍ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വര്‍ഷത്തിന് ശേഷം വേര്‍പ്പെടുത്തി. പിന്നെ ഞാന്‍ ഒരു അറേഞ്ച്ഡ് മ്യാരേജിന് വിധേയനായി. കാമുകിയെ ചതിച്ചില്ലായിരുന്നു എന്നുള്ളൊരു തെറ്റേ ഞാന്‍ ചെയ്തുള്ളു. അതാണന്റെ ആദ്യ പ്രണയം. ആ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളു.
കോളേജ് പഠന കാലത്ത് അൽപ്പം മിമിക്രിയും ഗാനാലാപനവും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടുതന്നെ കോളേജിലെ പല പെൺകുട്ടികൾക്കും എന്നോട് പ്രണയം ഉണ്ടായിരുന്നു. പക്ഷെ പ്രണയം ഒന്ന് മാത്രമേ ഉണ്ടായിട്ടുള്ളു. ഇന്നത്തെ പോലെ സ്വതന്ത്ര്യം അന്നില്ല. കമിതാക്കള്‍ക്ക് ഒക്കെ വളരെ നിയന്ത്രണമാണ് കോളേജില്‍. ഒരുമിച്ച് പുറത്ത് പോവാനോ സിനിമ കാണാനോ ഒന്ന് സംസാരിക്കാന്‍ പോലുമുള്ള സ്വതന്ത്ര്യം അന്നില്ല. അങ്ങനൊരു കാലഘട്ടത്തിലാണ് തന്റെ പ്രണയമുണ്ടായതെന്ന് ജഗതി പറയുന്നു.

പക്വത ഇല്ലാത്ത പ്രായത്തില്‍ ആ പ്രണയം ഉണ്ടായി പോയി എന്നേയുള്ളു. കൗമാരത്തിന്റെ ചാപല്യമായിരുന്നു അതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. എന്ന് കരുതി പ്രണയത്തോട് എനിക്ക് വിരോധമില്ല. എന്റെ മക്കളുടെ പ്രണയത്തെയും ഞാന്‍ എതിര്‍ത്തിട്ടില്ല.അതിന്റെ സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടാന്‍ തയ്യാറാകുമെങ്കില്‍ പ്രണയം നല്ലതാണ്. ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ ദമ്പതിമാര്‍ മാറി നിന്നാല്‍ അതൊരു സാഫല്യമാവില്ല. എന്റെ കാര്യത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ പിരിയേണ്ടി വന്നു എന്നും’ ജഗതി വെളിപ്പെടുത്തി..
ജഗതിയുമായി വിവാഹ ബദ്ധം വേർപിരിയാതെയാണ് മല്ലിക സുകുമാരനുമായി അടുപ്പത്തിൽ ആകുകയിനം ശേശം ജഗതിയുമായുള്ള വിവാഹ ബന്ധം തുടർന്ന് കൊണ്ടുപോയാണ് താൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഈ ബന്ധം ഒഴിഞ്ഞാൽ സുകുമാരൻ വിവാഹം ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നും ശ്രീകുമാരൻ തമ്പിയോട് മല്ലിക പറയുകയും അങ്ങനെ അദ്ദേഹം മുൻ കൈ എടുത്ത് ജഗതിയെ കൊണ്ട് നിർബന്ധപൂർവ്വം വേർപെടുത്തിക്കയും, ശേഷം സുകുമാരന്റെയും മല്ലികയുടെയും വിവാഹം നടത്തുകയുമായിരുന്നു എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നത്.
Leave a Reply