പെണ്ണിനെ മാമോദീസ നടത്തിയത് അദ്ദേഹത്തിന്റെ തീരുമാനം ! പക്ഷെ അപ്പോഴും ജഗതിയുടെ മനസ്സിൽ ആ പേടി ഉണ്ടായിരുന്നു ! പി സി ജോർജ് പറയുന്നു !

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് നടൻ ജഗതി ശ്രീകുമാർ, എത്ര എത്ര കഥാപാത്രങ്ങൾ മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ പാകത്തിന് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്, പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. പക്ഷെ അപ്രതീക്ഷിതമായി വന്ന അപകടം അദ്ദേഹത്തെ തകർത്തു, ശാരീരികമായും മാനസികമായും അദ്ദേഹം തകർന്നു പോയിരുന്നു. ഇപ്പോഴും പൂർണമായും അതിൽ നിന്നും ജഗതി കരകയറിയിട്ടില്ല, മലയാളികൾ ഇന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ജഗതിയെപോലെ നമുക്ക് ഏറെ പരിചയമുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബവും.

മകൾ പാർവതി ശ്രീകുമാർ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ആളുകൂടിയാണ്, ഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്. അടുത്തിടെ പറയാം നേടാം എന്ന എംജി യുടെ പരിപാടിയിൽ പങ്കെടുക്കാൻ താരം എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാർവതിയുടെയും ഷോണിന്റെയും വിവാഹത്തെക്കുറിച്ച് പിസി ജോർജ് പറഞ്ഞ വാക്കുകലാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ജഗതിയുടെ മകൾ പാർവതി വിവാഹം കഴിച്ചത് പി സി ജോർജിന്റെ മകൻ ഷോണിനെയാണ്. മേജർ രവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്,  അത് ലവ് ജിഹാദ് എന്ന് പറയണ്ട. എന്റെ മകൻ ജഗതിയുടെ മകളെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഞാൻ ചെന്ന് ചോദിക്കുകയും പറയുകയും ചെയ്തില്ല. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ജഗതി എന്നെ ഫോൺ ചെയ്ത് കാണണം എന്ന് പറയുകയായിരുന്നു, ശേഷം ഞങ്ങൾ പരസ്പരം കണ്ടു. അപ്പോഴാണ് എന്റെ മകളും നിങ്ങളുടെ മകനും തമ്മിൽ പ്രേമമാണ് എന്ന് അവർ പറയുന്നു. അത് ആത്മാർഥമായ പ്രേമം ആണെങ്കിൽ ഒക്കെയാണ് പക്ഷെ അത് അങ്ങനെയല്ല എങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കോണം എന്ന് മകനെ ഉപദേശിക്കണം എന്നും ജഗതി പറഞ്ഞു.

ആ സമയത്ത് മകൻ അടുത്ത് നിൽപ്പുണ്ട് അവനോട് ഞാൻ കാര്യം തിരക്കിയപ്പോൾ അവന് വളരെ ആത്മാർഥമായ ഇഷ്ടമാണ് എന്ന് പറഞ്ഞു, വിവാഹം രണ്ടു വർഷം കഴിഞ്ഞ് മതിയെന്ന് ജഗതി പറഞ്ഞു ഞങ്ങൾ അത് സമ്മതിച്ചു, എന്റെ ഭാര്യ പാർവതിയെ കാണാൻ അവിടെ ചെന്ന് അവൾ അപ്പോഴേക്കും മ്മ എന്ന് പറഞ്ഞു ഉഷയെ കൈയിലെടുത്തു, നല്ല മിടുക്കു കുട്ടിയാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, പിന്നീട് എന്നെ ഞെട്ടിച്ച മറ്റൊരു സംഭവം, മാണിയച്ചൻ എന്നെ വിളിച്ചിട്ടു പറഞ്ഞു പാർവതിയെ മാമുദ്ദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കൽ വന്നിരുന്നു താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചൻ പറഞ്ഞു. പക്ഷേ ഇത് ഞാൻ അറിഞ്ഞ സംഭവം ആയിരുന്നില്ല ജഗതി എന്നോട് പറഞ്ഞിരുന്നില്ല.

ഇതിനുമുമ്പ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, നിങ്ങളുടെ മതത്തിൽ ഉൾപെടുത്തിയില്ലെങ്കിൽ എന്റെ കൊച്ചിനെ തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വരും എന്ന്, അങ്ങനെ അദ്ദേഹം തന്നെയാണ് ആരും അറിയാതെ മകളുടെ മാമോദീസ ചടങ്ങുകൾനടത്തിയത് എന്നും പി സി ജോർജ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *