
എന്തായി തീരണം എന്ന ചോദ്യത്തിന്, എനിക്ക് എന്റെ അമ്മയുടെ മുഖത്ത് എപ്പോഴും സന്തോഷം നല്കാന് കഴിയുന്ന മകളായാല്‍ മതി, എന്നാണ് ഉത്തരം ! ഉള്ള് ഉലക്കുന്ന ജീവിത കഥ !
കുഞ്ചാക്കോ ബോബൻ നായകനായ മുല്ല വള്ളിയും തേന്മാവും എന്ന ചിത്രത്തിൽ കൂടി ബാല താരമായി ഏറെ ജനശ്രദ്ധ നേടിയ നടിയാണ് കല്യാണി, അതിനു ശേഷം മമ്മൂട്ടിയുടെ ചിത്രം പരുന്ത് എന്ന ചിത്രത്തിലും ശ്രദ്ദേയ വേഷം ചെയ്തിരുന്നു, അതിനു ശേഷം അവതാരകയായും ഏറെ ശ്രദ്ധനേടിയ കല്യാണി രോഹിത്ത് ഇപ്പോൾ തന്റെ ഉള്ള് ഉലക്കുന്ന ജീവിത കഥ പറയുകയാണ്. തനറെ അമ്മയെ കുറിച്ച് പറയാതെ എന്റെ ജീവിതകഥ ഒരിക്കലും പൂർണ്ണമാകില്ല എന്നാണ് കല്യാണി പറയുന്നത്.
അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. എന്റെ ജീവിതത്തിലും അമ്മയെ പോലെ ഒരു ശക്തയായ സ്ത്രീയാകണം എനിക്കും, അമ്മ എന്നെ നോക്കിയത് പോലെ എനിക്കും എന്റെ കുഞ്ഞിനോ നോക്കണം എന്നതാണ് എന്റെ ആഗ്രഹം. ജീവിതത്തില്‍ എന്തായി തീരണം എന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് എന്റെ അമ്മയുടെ മുഖത്ത് എപ്പോഴും സന്തോഷം നല്കാന് കഴിയുന്ന മകളായാല്‍ മതി എന്നായിരുന്നു മറുപടി എന്നും കല്യാണി പറയുന്നു. എന്റെ ബാല്യം മുതൽ അമ്മയുടെ കരയുന്ന മുഖമാണ് ഞാൻ എന്നും കാണുന്നത്.
അങ്ങനെ എന്റെ പതിമൂന്നാമത്തെ വയസിൽ എന്റെ മണ്ണിൽ വെച്ച് അച്ഛൻ അമ്മയെ തല്ലാൻ ശ്രമിച്ചപ്പോൾ ഞാൻ കൈയ്യില്‍ കയറി പിടിച്ചു, ഇനി എന്റെ അമ്മയെതൊടരുത് എന്ന് പറഞ്ഞു. അതിന് ശേഷം അമ്മയെ അച്ഛന് തല്ലിയിട്ടില്ല. പക്ഷെ മാനസികമായി ഉപദ്രവിച്ചുകൊണ്ടേയിരിയ്ക്കുമായിരുന്നു. ഞാന്‍ അഭിനയിച്ചു തുടങ്ങി, പണം സമ്പാദിച്ചതോടെയാണ് അമ്മ കുറേ കൂടെ ശക്തയായത്. സാമ്പത്തികമായും അല്ലാതെയും അച്ഛനെ ആശ്രയിക്കേണ്ടതില്ല എന്ന് ആയപ്പോള്‍ അച്ഛന്റെ ടോര്‍ച്ചറിങിനോട് അമ്മ പ്രതികരിക്കാന്‍ തുടങ്ങി.

അച്ഛൻ മ,ദ്യ,പിച്ച് എത്തി അമ്മയെ ത,ല്ലി അമ്മയുടെ കൈ ഒ,ടി,ച്ചിട്ടുണ്ട്, പക്ഷെ ആരെങ്കിലും ചോദിച്ചാല്‍ ബാത്രൂമില്‍ വഴുതി വീണതാണ് എന്നാണ് പറയാറുള്ളത്. അത്രയധികം അമ്മ എല്ലാം സഹിച്ചിരുന്നു. എന്തിനാണ് അമ്മേ ഇങ്ങനെ സഹിയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അമ്മ എന്നെ ചേര്‍ത്ത് പിടിയ്ക്കുമായിരുന്നു. എനിക്കറിയാം അമ്മയ്ക്ക് വേറെ വഴിയില്ല. അച്ഛന്റെ അടുത്ത് നിന്ന് പോയാലും അമ്മയ്ക്ക് വേറെ ആശ്രയമില്ലായിരുന്നു.
അങ്ങനെ എനിക്ക് 22 വയസ് ഉള്ളപ്പോൾ അമ്മ എന്നോട് പറഞ്ഞു നീ ഒരു വിവാഹം കഴിക്കണമെന്ന്. അമ്മ പറഞ്ഞാല്‍ എനിക്ക് എതിര് അഭിപ്രായമില്ല, ഡോക്ടര്‍ രോഹിത്തുമായി എന്റെ വിവാഹം കഴിഞ്ഞു ഞാന്‍ ബാഗ്ലൂരിലേക്ക് പോയി. എന്നാല്‍ അമ്മയെ കാണാതെ എനിക്ക് പറ്റില്ലായിരുന്നു, അങ്ങനെ ഞങ്ങല്‍ ചെന്നൈയിലേക്ക് തിരിച്ച് വന്ന് അമ്മ താമസിയ്ക്കുന്ന വീടിന്റെ തൊട്ടടുത്ത് ഒരു വീട് വാങ്ങി. പിന്നീട് സന്തോഷത്തിന്റെ നാളുകളുകളായിരുന്നു. എന്റെ ഭര്‍ത്താവിനെ മകനെ പോലെയാണ് അമ്മ നോക്കിയിരുന്നത്.
പക്ഷെ എന്റെ 23 മത്തെ വയസിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ ദുരന്തം ഉണ്ടായി, അമ്മ ഈ ജീവിതം ഉപേക്ഷശ പോയി. മുറിയിൽ താങ്ങി നിൽക്കുന്ന അമ്മയുടെ രൂപം ഇന്നും എന്റെ മനസ്സിൽ നിന്നും കണ്മുന്നിൽ നിന്നും മാഞ്ഞിട്ടില്ല, ശേഷം അച്ഛൻ വേറൊരു വിവാഹം കഴിച്ചു. ഇപ്പോൾ അച്ഛനുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലന്നും കല്യാണി പറയുന്നു.
Leave a Reply