ഇങ്ങനെയുള്ള ഒരാളെ എനിക്ക് കിട്ടുമോ ! എങ്കിൽ ഞാൻ ഇപ്പോൾ കെട്ടാൻ റെഡിയാണ് ! വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് കല്യാണി പ്രിയദർശൻ !

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ. ലിസിയുടെയും പ്രിയദർശന്റെയും മകൾ എന്നതിലുപരി ഇന്ന് സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഒരു അഭിനേത്രികൂടിയാണ് കല്യാണി. മലയാളത്തിൽ നടിയുടെ ചിത്രങ്ങൾ എല്ലാം ഏറെ വിജയിച്ചിരുന്നു. മലയാളത്തിലെ ആദ്യ ചിത്രം ദുൽഖറിനൊപ്പം വരനെ ആവിശ്യമുണ്ട് ആയിരുന്നു. ടോവിനോയോടൊപ്പം ഉള്ള  തല്ലുമാലയാണ് മലയത്തിലെ അവസാന ചിത്രം.  ഇപ്പോഴിതാ വിവാഹ സങ്കല്‍പങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് കല്യാണി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

താരപുത്രിയുടെ വാക്കുക്കൾ ഇങ്ങനെ, ‘അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ചന്തുവിന്റെ (സിദ്ധാര്‍ഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്‌സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നേയില്ല.

 

എങ്കിലും എന്റെ ഉള്ളിലെ ഒരു   വിവാഹ സങ്കല്‍പം പറയാം. ‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി…’ കല്യാണി പറഞ്ഞു.

അതുപോലെ പ്രണവും താനുമായി ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ്, ഹൃദയം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങളെ കുറിച്ച് വാർത്തകൾ വന്നിരുന്നു, ആ സിനിമക്ക് ശേഷം ഞങ്ങൾ പ്രണയിത്തിലാണ് വിവാഹം കഴിക്കാൻ പോകുന്നു എന്ന് തുടങ്ങി നിരവധി വാർത്തകൾ കണ്ടിരുന്നു. അങ്ങനെ ഈ വാർത്തയുടെ ഒരു ലിങ്ക് അച്ഛന് അയച്ച് കൊടുത്തിരുന്നു. ഇത് കേട്ട് അച്ഛന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ എന്നായിരുന്നു അച്ഛന്റെ മറുപടി. ഞങ്ങൾ ഇതെല്ലം ഫണ്ണി ആയിട്ടാണ് കാണുന്നത്. അതുപോലെ അച്ഛന്റെ മകൾ എന്ന നിലയിൽ അറിയപ്പെടാൻ കൂടുതൽ ഇഷ്ടം. അതുപോലെ തന്നെ അച്ഛന്‍ തന്റെ എല്ലാ സിനിമകളെല്ലാം കാണാറുണ്ടെന്നും വലിയ വിമര്‍ശകനെ പോലെ ആണെങ്കിലും പതുക്കെ തന്റെ ഫാന്‍ ആകുന്നുണ്ടെന്നും കല്യാണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *