എന്തെങ്കിലും ഹാപ്പി ന്യൂസ് ഉടൻ പ്രതീക്ഷിക്കാമോ ! പതിവില്ലാതെ കല്യാണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് ! ചോദ്യങ്ങളുമായി ആരാധകർ !

മലയാളികൾ ഏറെ സ്നേഹിക്കുന്ന താര ജോഡികളാണ് പ്രണവും കല്യാണിയും. ഇരുവരും വളരെ ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച ചിത്രം ഹൃദയം വളരെ വലിയ വിജയമായിരുന്നു. ഇരുവരും സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഇവരുടെ പ്രണയ വിവാഹ ഗോസിപ്പ് വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ അതികം സജീവമല്ലാത്ത പ്രണവ് ഇപ്പോൾ കഴിഞ്ഞ രണ്ടു ദിവസമായി പതിവില്ലാതെ കല്യാണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ഇരുവരുടെയും വളരെ ചെറുപ്പത്തിലെ ഒരു ചിത്രവും, ഹൃദയം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ എടുത്ത ചിത്രവും കോര്‍ത്തിണക്കിയാണ് പോസ്റ്റ്. ചിത്രത്തില്‍ കുഞ്ഞു കല്യാണി തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി ഇരിയ്ക്കുന്നത് കാണാം. കഴിഞ്ഞ ദിവസവും കല്യാണിയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചിരുന്നു. അതോടെ കമന്റില്‍ ചെറിയ രീതിയില്‍ ഗോസിപ്പുകളും വന്നു തുടങ്ങി. എന്താണ് ഉദ്ദേശം, എന്തെങ്കിലും സന്തോഷ വാർത്ത ഉണ്ടോ, വിവാഹം ഉടൻ പ്രതീക്ഷിക്കാമോ, തുടങ്ങിയ സ്ഥിരം ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. എന്ത് തന്നെയായാലും നിങ്ങളുടെ കല്യാണ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ഇതിന് മുമ്പും ഇതുപോലത്തെ വർത്തകർ എത്തിയപ്പോൾ കല്യാണി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. എല്ലാ വര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ സഹിതം  വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവൻ ആണെങ്കിലോ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്, അത് മാത്രമല്ല പ്രണവിന് ഭയങ്കര നിഷ്‌കളങ്കനാണെന്നാണ് ആളുകളുടെ വിചാരമെന്നും, എന്നാൽ സത്യമതല്ല. അവനെപ്പോലെ മോശമായ ഒരു കോ- സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്,’ എന്നും കല്യാണി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.

അതുമാത്രമല്ല ഞങ്ങളുടെ ചിത്രം  ‘ഹൃദയം’ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങളെ കുറിച്ച് വാർത്തകൾ വന്നിരുന്നു, ആ സിനിമക്ക് ശേഷം ഞങ്ങൾ പ്രണയിത്തിലാണ് വിവാഹം കഴിക്കാൻ പോകുന്നു എന്ന് തുടങ്ങി നിരവധി വാർത്തകൾ കണ്ടിരുന്നു. അങ്ങനെ ഈ വാർത്തയുടെ ഒരു ലിങ്ക് അച്ഛന് അയച്ച് കൊടുത്തിരുന്നു. ഇത് കേട്ട് അച്ഛന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ എന്നായിരുന്നു അച്ഛന്റെ മറുപടി. ഞങ്ങൾ ഇതെല്ലം ഫണ്ണി ആയിട്ടാണ് കാണുന്നത് എന്നും കല്യാണി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *