എനിക്കായി നൽകിയ ഓരോ ചെറിയ കരുതലും, എനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് അറിയില്ല ! കുറിപ്പുമായി കല്യാണി !
താര പുത്രിമാരിൽ ഇന്ന് കീർത്തി സുരേഷ് കഴിഞ്ഞാൽ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ. കല്യാണിയുടേതായി അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു, മൈക്കില്‍ ഫാത്തിമ, ആന്റണി എന്നീ സിനിമകള്‍ സാമ്പത്തികമായി അത്ര വിജയം നേടിയിരുന്നില്ല എങ്കിലും ഹൃദയം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് കല്യാണിയെ മലയാളികൾ എക്കാലവും ഓർത്തിരിക്കാൻ.
ഇപ്പോഴിതാ ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ ചിത്രീകരണ തിരിക്കുകളിലാണ് കല്യാണി. പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത്തും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് പ്രണവിനൊപ്പം നിന്നെടുത്ത വീഡിയോ ഉള്‍പ്പടെ, 2013ലെ ചില പ്രധാന സന്തോഷങ്ങളെല്ലാം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് കല്യാണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 2023 തനിക്ക് എങ്ങനെയായിരുന്നുവെന്നും, 2024ല്‍ എന്താണ് പ്രതീക്ഷയെന്നും നടി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
കല്യാണിയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ അനുഭവിച്ചതില്‍ ഏറ്റവും വൈകാരികമായ മാസമാണ് ഡിസംബര്‍. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി എന്നീ സിനിമകള്‍ കണ്ട് എന്നോട് സ്നേഹവും ദയയും കാണിച്ച എല്ലാവര്‍ക്കും നന്ദി. എനിക്ക് മെസേജ് അയച്ച എന്നെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും എന്റെ കണ്ണുനീര്‍ അകറ്റിയ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി..
നിങ്ങൾക്ക് എനിക്ക് നൽകിയ ഓരോ ചെറിയ കരുതലും എനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. 2023 ഞാന്‍ വിതച്ച വര്‍ഷമാണ്. അടുത്ത വര്‍ഷം എനിക്ക് വളരാന്‍ സാധിക്കും. അടുത്ത അധ്യായത്തില്‍ എനിക്ക് അവിശ്വസിനീയമായ ആകാംക്ഷയും ആവേശവുമുണ്ട്. എന്റെ വളർച്ച നിങ്ങള്‍ അഭിമാനത്തോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടും ഒരുപാട് സംഭവങ്ങളുള്ള വര്‍ഷമായിരുന്നു ഇത്. 2024 നമുക്കെല്ലാവര്‍ക്കും പ്രതീക്ഷയുള്ള നല്ല വര്‍ഷമാവട്ടെ. പുതുവത്സരാശംസകള്‍ എന്നും കല്യാണി കുറിച്ചു.
Leave a Reply