
‘നീ പോയി നിന്റെ പണി നോക്ക്’ ! നാഗചൈതന്യയുടെ പ്രണയവാര്‍ത്ത എന്റെ പി.ആര്. വര്‍ക്കൊന്നുമല്ല ! സാമന്ത പ്രതികരിക്കുന്നു !
ഇന്ന് തെന്നിന്ത്യൻ സിനിമ ആരാധിക്കുന്ന വളരെ പ്രശസ്തയായ നടിയാണ് സാമന്ത. സാമന്തയും നാഗചൈതന്യയും തമ്മലുള്ള വിവാഹം ഒരു സംഭവം തന്നെ ആയിരുന്നു, കോടികൾ ചിലവാക്കി അത്യാഢംബര പൂർവ്വം നടത്തിയ വിവാഹം, 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം. പക്ഷെ നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹം മോചനം നേടുകയായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മറ്റൊരു വാർത്തയാണ്. നാഗ ചൈതന്യ മറ്റൊരു നടിയുമായി പ്രണയത്തിലാണ് എന്ന വാർത്തയാണ് വൈറലായി മാറിയത്.
നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണ് എന്ന് തെളിവ് സഹിതമാണ് ചിലർ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ചത്. ശോഭിത ധൂലിപാല നമ്മൾ മലയാളികൾക്കും പരിചിതയാണ്, കുറുപ്പ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയായി എത്തിയത് ശോഭിത ആയിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള മുന്‍ഭാര്യയും നടിയുമായ സാമന്തയുടെ പി.ആര് ടീമാണെന്നാണ് നാഗചൈതന്യയുടെ ആരാധകര്‍ പറഞ്ഞു പരത്തിയത്. സാമന്തക്ക് എതിരെ വിമർശനം ശക്തമായപ്പോൾ ഒടുവിൽ സാമന്ത തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയതാണ് ഇപ്പോൾ അതിലും ശ്രദ്ധ നേടിയത്.

ട്വിറ്ററിലൂടെയാണ് സാമന്ത കടുത്ത ഭാഷയില്‍ നാഗചൈതന്യ ആരാധകരോട് മറുപടി പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ, പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ. എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്. വിവാഹ മോചന ശേഷം സാമന്ത സിനിമയിൽ കൂടുതൽ ശോഭിക്കുകയും, ഒപ്പം കൂടുതൽ ഗ്ലാമറസ് ആകുമായും ചെയ്തിരുന്നു.
അതുപോലെ ഇവരുടെ വേർപിരിയലിന് പ്രധാന കാരണമായി പറയുന്നത് അടുത്തിടെയായി സാമന്തയുടെതായി നിരവധി സിനിമകള്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റുകയും, അവർ സൗത്തിന്ത്യയിലെ മുൻ നിര നായികയായി മാറുകയായിരുന്നു. ഇതോടെ സാമന്ത കരിയറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഇത് അക്കിനേനി കുടുംബത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്. കാരണം കുടുംബ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നതാണ് അക്കിനേനി കുടുംബത്തിന്റെ താത്പര്യം. എന്നാല്‍ ഇതിന് സാമന്ത തയ്യാറുമല്ല. ഇതാണ് ഇപ്പോള്‍ വേര്‍പിരിയലില്‍ കൊണ്ടെത്തിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശസ്ത നടൻ നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ,
Leave a Reply