
ഞങ്ങൾ WCC യോട് കടപ്പെട്ടിരിക്കുന്നു ! സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷത്തിനായി പോരാടുന്നതിനെ കുറിച്ച് സാമന്ത !
ഇപ്പോഴിതാ മലയാള സിനിമ ലോകം മറ്റു ഇന്ത്യൻ സിനിമക്ക് തന്നെ മാതൃകയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന തിക്താനുഭവങ്ങളുടെ തുറന്നു പറച്ചില്‍ നടക്കുന്ന കാലഘട്ടമാണ്. അനേകം പേരുകള്‍ ഇതിനോടകം പൊതുവിടത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട്, തുടര്‍നടപടികള്‍ നേരിടുകയാണ്. മലയാള സിനിമ രംഗത്ത് നടിമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പരാതികളെ കുറിച്ചും അന്വേഷിച്ച ശേഷം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടർന്ന് മലയാള സിനിമാ രംഗത്ത് ഇത്തരത്തില്‍ ഒരു വലിയ മാറ്റം സംഭവിക്കുന്നത്. ഇപ്പോളിതാ ഈ മാറ്റത്തിന് മിന്നൽ നിന്ന ഡബ്യൂസിസി(വിമന്‍ ഇന്‍ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നടി സാമന്ത പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
സാമന്ത ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷത്തിനായി പോരാടുന്നതിൽ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു. ‘വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരുമ്പോൾ, ഞങ്ങൾ WCCയോട് കടപ്പെട്ടിരിക്കുന്നു’ എന്നും സാമന്ത പറഞ്ഞു.

അതുപോലെ WCCയെ പ്രശംസിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദയും രംഗത്ത് വന്നിരുന്നു, ഡബ്യൂസിസി അംഗങ്ങളാണ് എന്റെ ഹീറോകള്‍. അവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തില്‍ ഇത്തരത്തിലുള്ള പിന്തുണ ലഭിക്കാന്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകയാണ്. വ്യവസായത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ മധ്യനിരയ്ക്കെതിരെ മുന്നോട്ട് വന്നു. അത് എല്ലായ്പ്പോഴും ഒരു മാതൃകയാണ്. ജീവിതാനുഭവവും കൂടിയാണത്. സെറ്റില്‍ നിന്നും ഏത് സ്ത്രീയെയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക, മുകള്‍ നിരയിലുള്ളവരും കുറ്റക്കാരാണെന്ന് എനിക്ക് ഉറപ്പുണ്ട്.
ഒരിക്കൽ ഇതുപോലെ തമിഴില്‍ ഒരു വലിയ താരത്തെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിക്കുകയും ചെയ്തു. അത്തരത്തിലുള്ള പേരുകള്‍ എല്ലാ ഇന്‍ഡസ്ട്രികളിലും ഉണ്ട്. നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിച്ച് ശാക്തീകരിക്കാന്‍ ഡബ്ല്യൂസിസിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് ചിന്മയി കുറിച്ചത്.
Leave a Reply