ഒരേ ഒരു വാക്ക് മതി എല്ലാം അവസാനിക്കാൻ ! ആ വ്യക്തിയുടെ ഭാര്യ, കുട്ടികൾ അവരുടെയെല്ലാം ജീവിതത്തിലെ സമാധാനമാണ് തെറ്റായ ആരോപണങ്ങളിലൂടെ നശിക്കുന്നത് ! മല്ലിക സുകുമാരൻ !
ഇപ്പോഴിതാ മലയാള സിനിമ രംഗത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നതെല്ലാം പത്തോ പതിനഞ്ചോ വർഷങ്ങൾ കൊണ്ടുണ്ടായ സംഭവങ്ങളാണ്. അല്ലാതെ ഇങ്ങനെയൊരു ബഹളങ്ങളൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
ആരോപണങ്ങൾക്ക് വളരെ വ്യക്ത ഉണ്ടായിരിക്കണം. ഈ തുറന്നു പറച്ചിലുകൾ നടത്തിയ കുട്ടികൾ നേരിട്ട ദുരനുഭവങ്ങൾ സത്യസന്ധമാണെങ്കിൽ തീർച്ചയായും അത് അന്വേഷിക്കണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. എന്നാൽ ഏതൊരു വശത്തിനും മറു വശം ഉണ്ടെന്ന് പറയുന്ന പോലെ ഈ വിഷയത്തിലും രണ്ട് വശങ്ങളുണ്ട്. ഒരു നടന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിക്കുകയും പിന്നീട് അതേ വ്യക്തി ആ നടന്റെ പേര് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതും തെറ്റായ കാര്യമല്ലേ. അതിനാൽ അങ്ങനെ തെറ്റുകൾ അവർക്കും സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
അങ്ങനെയല്ലെങ്കിൽ, അയാൾക്ക് നഷ്ടമാവുന്നത് ഒരു കുടുംബമാവും. ആ വ്യക്തിയുടെ ഭാര്യ, കുട്ടികൾ അവരുടെയെല്ലാം ജീവിതത്തിലെ സമാധാനമാണ് തെറ്റായ ആരോപണങ്ങളിലൂടെ നശിക്കുന്നത്. ഒരേ ഒരു വാക്ക് മതി എല്ലാം അവസാനിക്കാൻ. മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്നതൊക്കെ കാണുമ്പോൾ വലിയ വേദനയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഇത്രയും താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതും വിഷമം ഉണ്ടാക്കുന്നു എന്നും മല്ലിക വ്യക്തമാക്കി, മല്ലിക ഉദ്ദേശിച്ചത് നടൻ ജയസൂര്യയുടെ കാര്യമാണെന്നാണ് ആരാധകരുടെ കമന്റുകൾ. അതുപോലെ ഏത് സംഘടനയായാലും പെരുമാറ്റത്തിലും സംസാരത്തിലും അൽപം മാന്യതയും സഭ്യതയും ഉണ്ടാവണം. അനാവശ്യമായി സംസാരിക്കുന്നതിനോട് യോജിപ്പില്ല എന്നും മല്ലിക വ്യക്തമാക്കി.
അമ്മ താര സംഘടന, പിരിച്ചുവിട്ടതിന് ശേഷം ശ്വേതാ മേനോൻ പറഞ്ഞിരുന്നു അമ്മ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്ന്, ഇതിനെ കുറിച്ചും മല്ലിക സംസാരിച്ചു. അത്തരം പദവികൾ രാജുവിന് വേണ്ട, രാജു കുറേ കാലമായി ഇവിടെയുണ്ട്. ഇത്രയും കാലം തോന്നാത്ത ഒരു സ്നേഹം ഈ കാര്യത്തിൽ എന്തിനാണെന്ന് അറിയില്ല. അവൻ ജോലി ചെയ്ത് ജീവിക്കട്ടെ. എല്ലാവരും ബഹുമാനിക്കുന്ന ഒരുപാട് താരങ്ങൾ ഇവിടെയുണ്ട്. അവർ തന്നെ ഭരിക്കട്ടെ എന്നും മല്ലിക വ്യക്തമാക്കി.
Leave a Reply