
രഞ്ജിത്ത് എനിക്ക് ആരുടേയും ഒരു ചിത്രവും അയച്ചിട്ടില്ല ! അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല ! വിവാദ വിഷയത്തിൽ പ്രതികരിച്ച് രേവതി !
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് സിനിമ രംഗത്ത് നടക്കുന്നത്, അതിൽ ഏറെ ഞെട്ടിപ്പിച്ച ഒരു വിവാദമായിരുന്നു സംവിധായകനും തിരക്കഥാകൃത്തും കൂടിയായിരുന്ന രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ, ബംഗാളി നടിക്ക് പുറമെ നടനെതിരെ ഒരു യുവാവും രംഗത്ത് വന്നിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ നടി രേവതിക്ക് അയച്ചു എന്നുമായിരുന്നു യുവാവിന്റെ പരാതി.
ആ യുവാവിന്റെ പരാതിയിൽ പറഞ്ഞിരുന്നതിങ്ങനെ, 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് താന്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്, മ,ദ്യം നല്‍കി ക്രൂ,ര,മാ,യി പീ,ഡി,പ്പി,ച്ചു എന്നുമാണ് യുവാവ് പറഞ്ഞത്.
എന്നാൽ അതിനുശേഷം യുവാവ് നടത്തിയ മറ്റൊരു ആരോപണം രഞ്ജിത്ത് തന്റെ നഗ്ന ചിത്രങ്ങൾ അതെ ഹോട്ടലിൽ ഉണ്ടായിരുന്ന നടി രേവതിക്ക് അയച്ചുകൊടുത്തു എന്നതാണ്, ഇപ്പോഴിതാ ഈ വിഷയത്തിൽ രേവതി പ്രതികരിച്ചിരിക്കുകയാണ്. രഞ്ജിത്തിനെയും എന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്ക് അറിയാം. എന്നാല്‍ ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യവുമില്ല” എന്നാണ് രേവതി പറയുന്നത്.

അതുപോലെ ഇപ്പോൾ മലയാളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വെറും മീടൂ വെളിപ്പെടുത്തലുകള്‍ അല്ല. അതിനപ്പുറത്തേക്ക് ഇത് വളര്‍ന്നു കഴിഞ്ഞു. ഇത് ഇതില്‍ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെ കുറിച്ചാണെങ്കിലും മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചര്‍ച്ച ചെയ്യപ്പെടുന്നത് പോലെ ഗൗരവകരമായ വിഷയമാണ്.
സ്ത്രീ,കള്‍ക്കെതിരെ സ്ത്രീ,കളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. പേരും പണവും പ്രശസ്തിയും ഉള്ളിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം എന്നും രേവതി പ്രതികരിച്ചു.
Leave a Reply