സമാന്ത പ്രണയം പ്രപ്പോസ് ചെയ്ത അതേ ദിവസം തന്നെ ശോഭിതയുമായുള്ള വിവാഹം ഉറപ്പിച്ചു ! സഫലമാകാൻ പോകുന്നത് രണ്ടു വർഷത്തെ പ്രണയം !

ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചാ വിഷയം നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയമാണ്. ഒരു സമയത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗ ചൈതന്യയും. ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് 2017 ല്‍ ഇരുവരും വിവാഹിതരായത്. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും 2021 ൽ വിവാഹ മോചനം നേടിയത്.

ഇപ്പോഴിതാ നടി ശോഭിതയുമായി നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്, രണ്ട് വര്‍ഷത്തോളമായി നാഗ ചൈതന്യയും ശോഭിതയും ഡേറ്റിങിലായിരുന്നു എന്ന് വാര്‍ത്തകളുണ്ട്. ഇരുവരും ഒന്നിച്ചിള്ള യാത്രകളുടെ ചിത്രങ്ങളെല്ലാം പ്രചരിച്ചിരുന്നുവെങ്കിലും, അതെല്ലാം ഗോസിപ്പായി അവശേഷിക്കുകയായിരുന്നു. എല്ലാ ഗോസിപ്പുകള്‍ക്കും അവസാനമിട്ടുകൊണ്ടാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അതോടെ പല തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ വന്നതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ഇതിനെ ചുറ്റിപറ്റി നടക്കുന്നത്, ഏഴ് വര്‍ഷത്തോളം സമാന്തയെ പ്രണയിച്ച് വിവാഹം ചെയ്ത നാഗ ചൈതന്യ, നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടിയെ ഉപേക്ഷിച്ചതും, മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗം നേരിടുന്ന നടിയെ ഒറ്റപ്പെടുത്തിയതുമെല്ലാം ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ നാഗ ചൈതന്യയ്ക്കും ശോഭിതയ്ക്കും നേരെ സൈബര്‍ അറ്റാക്ക് നടത്തുകയാണ്. അതിനിടയിലിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

എന്നാൽ സാമന്തയുടെ ആരാധകരെ ചൊടുപ്പിച്ച മറ്റൊരു വസ്തുത, സമാന്ത റുത്ത് പ്രഭു, 2010 ല്‍ നാഗ ചൈതന്യയോട് പ്രണയം പ്രപ്പോസ് ചെയ്ത അതേ ഡേറ്റിലാണ് ഇപ്പോള്‍ ശോഭിതയുമായുള്ള വിവാഹ നിശ്ചയം നടന്നിരിയ്ക്കുന്നത് എന്നതാണ്. ആഗസ്റ്റ് എട്ടിനായിരുന്നു സമാന്ത നാഗ ചൈതന്യയോട് ഇഷ്ടം തുറന്ന് പറഞ്ഞിരുന്നതത്രെ. വിവാഹ നിശ്ചയത്തിന് ശേഷം സൈബര്‍ അറ്റാക്ക് നേരിടുന്ന നാഗ ചൈതന്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സമാന്തയുമായി വേർപിരിഞ്ഞിരുന്നു എങ്കിലും നാഗ ചൈതന്യ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സമാന്തയുമൊന്നിച്ചുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ശോഭിതയുമായുള്ള വിവാഹ നിശ്ചയത്തിന് മണിക്കൂറുകള്‍ മുമ്പ് എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യുകയുമായിരുന്നു. നാഗ ചൈതന്യുടെ ഈ തീരുമാനത്തെ അംഗീകരിക്കുന്നവരും പ്രശംസിക്കുന്നവരും സോഷ്യല്‍ മീഡിയിയലുണ്ട്. ഈ വിവാഹ നിശ്ചയത്തിലേക്ക് സമാന്തയുടെ പേര് വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണെന്നാണ് ചൈതന്യയെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ കമന്റുകള്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *