
അച്ഛൻ തിരിച്ചുവരുമെന്ന യാതൊരു പ്രതീക്ഷയും ഞങ്ങൾക്ക് ഇല്ല ! അമ്മയാണ് ഞങ്ങൾക്ക് എല്ലാം ! മാധവ് ഗോപി സുന്ദർ പറയുന്നു !
ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഗോപി സുന്ദർ. അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങളും പ്രവർത്തികളുമാണ്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി അഭയ ഹിരണ്മയിക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അന്നുമുതൽ പലരും അദ്ദേഹത്തെ വിമർശിച്ചിരുന്നു എങ്കിലും അദ്ദേഹം അതിനെല്ലാം തക്ക മറുപടി കൊടുത്ത് അഭയയെ ചേർത്ത് നിർത്തിയിരുന്നു. അതിനെല്ലാം ശേഷം വളരെ പെട്ടെന്നാണ് അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചത്.
അന്ന് മുതൽ ഈ നിമിഷം വരെയും അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദർ തന്റെ രണ്ടു ആൺ മക്കളെ മിടുക്കരായി വളർത്തുന്ന തിരക്കിലാണ്. ഇപ്പോഴിതാ ആദ്യമായി ഗോപി സുന്ദറിന്റെ മകൻ അച്ഛനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് സെക്ഷനിടെ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപി സുന്ദര്‍.

സത്യം പറഞ്ഞാൽ അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. ഒരു സുഹൃത്ത് മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു.
അതിനു മറുപടിയായി മാധവ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു…. ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത്. പക്ഷേ തന്റെ അച്ഛന് തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. മുമ്പും ഇത്തരം പ്രസ്താവനകളുമായി മകന് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അച്ഛന്റെ കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ല. ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ അമ്മയാണ് അമ്മയോടാണ് തങ്ങള്‍ എല്ലാം തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും ഗോപി സുന്ദറിന്റെ മകന് മാധവ് പറയുന്നു. അച്ഛനെപ്പോലെ ഒരിക്കലും താന്‍ ആകില്ലെന്നും അച്ഛന്റെ ഒരു ശീലങ്ങളും പിന്തുടരാന് ആഗ്രഹിക്കുന്നില്ലെന്നുമാണ് മാധവ് പറഞ്ഞത്.
Leave a Reply