
കടപ്പാടുകള്‍ മറക്കാത്ത ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹം ! ആ പെൺകുട്ടിയെ ഇന്നും അദ്ദേഹം മറന്നിട്ടില്ല ! ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമയുടെ അഭിമാന താരമായ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ ഇന്നും മലയാളികളുടെ പ്രിയങ്കരനാണ്. ഇപ്പോൾ അദ്ദേഹം ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എങ്കിലും അതികം വൈകാതെ തിരികെ ജീവിതത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കുടുംബവും. അതുപോലെ സൂപ്പർ സ്റ്റാർ രജനികാന്തും ശ്രീനിവാസനും വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നുള്ളത് ഏവർക്കുംഅറിയാവുന്ന കാര്യമാണ്. രജനികാന്തിനെ കുറിച്ച് ശ്രീനിവാസൻ ഇതിനുമുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ശ്രീനിവാസന് കോടമ്പാക്കത്ത് ഒരുപാട് കാലം താമസിച്ചിരുന്നു. ചേംബര്‍ ഓഫ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സ്മേറ്റായിരുന്നു നമ്മുടെ തലൈവർ രജനികാന്ത്. അന്ന് അദ്ദേഹം ശിവാജി റാവു ആയിരുന്നു. പഠന കാലത്ത് അദ്ദേഹത്തിന് ഒരുപാട് മണിയോഡറുകൾ വരുമായിരുന്നു. പോസ്റ്റ്മാന് ക്ലാസ്സിന് മുന്നില്‍ വന്നിട്ട് ശിവാജി റാവുക്ക് മണിയോര്‍ഡര്‍ വന്തിറുക്ക്, എന്ന് പറയുമ്പോള്‍ രജനീ ചാടി എഴുന്നേല്ക്കും. എന്നിട്ട് ഈ പോസ്റ്റ്മാനെയും വിളിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ പിറകിലേക്ക് പോകും. കാരണം പത്ത് പതിനഞ്ച് മണിയോര്‍ഡറാണ് അദ്ദേഹത്തിന്റെ പേരില്‍ വരുന്നത്. അതിലെല്ലാം ഒരു രൂപയും രണ്ട് രൂപയും ഒക്കെ ആയിരിക്കും ഉണ്ടാകുക.
അതെല്ലാം അദ്ദേഹത്തിന്റെ ബാംഗ്ലൂരില്‍ ഉള്ള പാവപെട്ട സുഹൃത്തുക്കൾ അയച്ച് കൊടുക്കുന്ന തുകകൾ ആയിരുന്നു. ഈ കുറഞ്ഞ തുകയുടെ മണിയോര്‍ഡര്‍ ആരും കാണണ്ടെന്ന് വിചാരിച്ചാണ് പിറകിലേക്കുള്ള ഈ ഓട്ടം. അതിൽ ഏറ്റവും പ്രധാന പെട്ട മറ്റൊരു കാര്യം അദ്ദേഹം നല്ല നിലയിൽ ആയപ്പോൾ ആ സുഹൃത്തുക്കളെയൊന്നും ഒരിക്കലും മറന്നില്ല. കടപ്പാടുകള്‍ മറക്കാത്ത ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹം. ഒരു യഥാര്‍ത്ഥ കലാകാരന്. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം എന്തും വാരിക്കോരി കൊടുക്കും,’ ശ്രീനിവാസന് പറയുന്നു.

അതുപോലെ അദ്ദേഹത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു. പണ്ട് ബസ് കണ്ടക്ടർ ആയിരുന്നപ്പോൾ, ആദ്യം തമ്മില്‍ ഉടക്കുകയും അവർ തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. രജനീ സർ ആ പെണ്‍കുട്ടിയെ ‘നാ ഒരു നാടകത്തിലെ നടിച്ചിരിക്കേൻ, പാക്ക വരിയാ ’ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ക്ഷണിച്ചു. എന്നാൽ ആ നാടകത്തിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ട് വിസ്മയിച്ച ആ പെൺകുട്ടി ‘നിങ്ങൾ ഒരു പെരിയ നടന് ആവേണ്ട ആളാണ്‘ എന്ന് പറഞ്ഞു രജനി സാറിന് പ്രോത്സാഹനം നൽകി. കൂടാതെ ഇൻസ്റ്റിറ്റിയൂട്ടിന്റെ പരസ്യം കാണിച്ച് കൊടുത്ത്, രജനി സാറിനെ അയച്ചതും, തുടക്ക കാലത്ത് പണം അയച്ചു കൊടുത്തു സഹായിച്ചതും എല്ലാം ആ പെൺകുട്ടിയായിരുന്നു.
എന്നാൽ പിന്നീട് അവരെ പറ്റി യാതൊരു വിവരവും ഇല്ലാതെ ആയി. അദ്ദേഹം അവരെ ഒരുപാട് അന്വേഷിച്ചു, പക്ഷെ കണ്ടെത്താനായില്ല.. ഇന്നും രജനികാന്ത് എന്ന മനുഷ്യന് ആ കുട്ടിയെ കുറിച്ച് ഓര്‍ത്തു കണ്ണ് നിറയാറുണ്ട്. എന്തായാലും ഇന്ന് രജനികാന്ത് കൈവരിച്ച വളര്‍ച്ച ഓർത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളുകളില്‍ ഒരാൾ അവര്‍ ആയിരിക്കും എന്നും അദ്ദേഹം പറയുന്നു.
Leave a Reply