പത്തു ശതമാനം സ്നേഹം കൊടുത്താല്‍ നൂറു ശതമാനം അവള്‍ തിരിച്ചു തരുന്ന ആളാണ് എന്റെ മകൾ ! വേദിയിൽ വികാരാധീനനായി രജനീകാന്ത് !

ഇന്ത്യൻ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ രജനികാന്ത്, അദ്ദേഹം അടുത്തിടെ അയോദ്ധ്യായിലെ രാമക്ഷേത്ര ഉത്ഘടനത്തിൽ പങ്കെടുത്തിനതിനെ തുടർന്ന് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് തന്റെ പിതാവ് ഒരു സംഘി അല്ല എന്ന് പൊതുവേദിയിൽ തുറന്ന് പറഞ്ഞതും ഏറെ വിവാദമായിരുന്നു. ശേഷം സംഘി ഒരു മോശം വാക്കല്ല, തന്റെ മകൾ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി രജനികാന്തും രംഗത്ത് വന്നിരുന്നു.

ഐശ്വര്യ അച്ഛൻ  രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘ലാല്‍ സലാം’. ചിത്രത്തിൽ രജനികാന്ത് അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേളയില്‍ രജനികാന്ത് വികാരാധീനനായി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തെയും സംവിധായികയായ മകളെയും കുറിച്ച്‌ സംസാരിച്ച രജനി, പ്രസംഗത്തിനിടെ പല തവണ വികാരാധീനനായി. തന്റെ മൂത്ത മകള്‍ ഐശ്വര്യ തനിക്ക് അമ്മയെപ്പോലെയാണ് എന്ന് അദ്ദേഹം പറഞ്ഞു.

പത്തു ശതമാനം സ്നേഹം കൊടുത്താല്‍ നൂറു ശതമാനം അവള്‍ തിരിച്ചു തരും. എനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ രണ്ടു മാസം അമേരിക്കയില്‍ ചികിത്സ തേടേണ്ടി വന്നു. അപ്പോള്‍ എനിക്കൊപ്പം വന്ന്, എന്റെ കാര്യങ്ങള്‍ എല്ലാം ഒരമ്മയെപ്പോലെ, ഒറ്റയ്ക്ക് നോക്കിയത് ഐശ്വര്യയായിരുന്നു. എന്റെ രണ്ടാമത്തെ അമ്മയാണ് അവള്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. അങ്ങനെ പറയുന്നത് കൊണ്ട് രണ്ടാമത്തെ മകള്‍ സൗന്ദര്യ പിണങ്ങുകയുമില്ല. അമേരിക്കയില്‍ പോകേണ്ടി വന്ന സമയത്ത് അവളും പറഞ്ഞിരുന്നു എനിക്ക് കൂടെ വരണം എന്നുണ്ട് അച്ഛാ, എന്റെ സാഹചര്യം അനുവദിക്കുന്നില്ല. സൗന്ദര്യക്ക് അപ്പോൾ ഒരു കൈകുഞ്ഞ് ഉണ്ടായിരുന്നു എന്നും രജനികാന്ത് പറയുന്നു. മകളെ കുറിച്ച് പറയുമ്പോൾ വേദിയിൽ നിന്ന് അദ്ദേഹം കണ്ണുനീര് മറക്കാൻ പ്രയാസപ്പെടുകയായിരുന്നു.

അതുപോലെ ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിഞ്ഞതിനെ തുടർന്നും രജനികാന്ത് വലിയ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു.  ഇരുവരും വീണ്ടും ഒന്നിക്കാൻ അദ്ദേഹം ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു, പക്ഷെ ഇരുവരുടെയും തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തില്‍, ജീവിത, തമ്ബി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന.തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *