മാത്യുസ് ആകാൻ മോഹൻലാൽ കൈപ്പറ്റിയത് കോടികൾ ! ജയിലർ സിനിമയിൽ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ ! റിപ്പോർട്ട് പുറത്ത് !

ഇപ്പോൾ ലോകമെങ്ങും രജനികാന്ത് ചിത്രം ജയിലർ എന്ന സിനിമയുടെ വിജഘോഷത്തിലാണ്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. സൂപ്പർ സ്റ്റാർ ചിത്രം വളരെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. അവരുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ ചിത്രത്തിന് സാധിച്ചു എന്നതുതന്നെയാണ് ഈ വിജയ രഹസ്യം. ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് മുന്നേറുകയാണ് ജയിലർ. ആഗോള കളക്ഷൻ 500 കോടി ഉടൻ മറികടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രം 350 കോടിയിലേറെ രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ സ്റ്റാർ കാസ്റ്റ് തന്നെയാണ്. തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാറുകൾ ഒന്നിച്ച് വന്നപ്പോൾ അത് മികച്ച ദൃശ്യ വിസമയമായി മാറുകയായിരുന്നു. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി എത്തിയ രജനികാന്ത് ആരാധകരെ പതിവുപോലെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. വില്ലൻ വിഷത്തിലെത്തിയ മലയാളി താരം വിനായകനും ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. തെന്നിന്ത്യയിൽ ഈ വർഷം പൊന്നിയിൻ ശെൽവം 2 നേടിയ കളക്ഷൻ റെക്കോർഡ് മറികടന്ന് ജയിലർ മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച രജനികാന്ത്, മോഹൻലാൽ, വിനായകൻ എന്നിവർ ഉൾപ്പടെയുള്ളവരുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകലാണ് ഏറെ ശ്രദ്ധ നേടുന്നത്.

സിനിമയിൽ പ്രധാന വേഷം ചെയ്ത സൂപ്പർ സ്റ്റാർ രജനീകാന്തിന് തന്നെയാണ് പ്രതിഫലം കൂടുതൽ. ഈ ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് ലഭിച്ചത് 110 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ അതിഥിതാരമായാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ എത്തിയത്. മാത്യൂസ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ മോഹൻലാലിന് ലഭിച്ച പ്രതിഫലം 8 കോടി രൂപയാണ്. ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി രൂപ പ്രതിഫലം ലഭിച്ചു.

അതേസമയം വില്ലൻ വേഷത്തിൽ എത്തി കൈയ്യടി വാരിക്കൂട്ടിയ നടൻ വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. അതുപോലെ ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടി രൂപ പ്രതിഫലം ലഭിച്ചപ്പോൾ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. കൂടാതെ കാവാല എന്ന സൂപ്പർ ഹിറ്റ് ഗാന രംഗത്തിൽ ഉൾപ്പടെ ചുവട് വെച്ച തമന്നക്ക് ലഭിച്ചത് മൂന്ന് കോടി രൂപയും, സംവിധായകൻ നെല്‍സണ് പ്രതിഫലമായി ലഭിച്ചത് പത്ത് കോടി രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *