
എന്റെ സിനിമ ജീവിതത്തിൽ എന്നെ വിസ്മയിപ്പിച്ച ആ രണ്ടു വില്ലൻ കഥാപാത്രങ്ങൾ ! ഇഷ്ട താരങ്ങളെ കുറിച്ച് രജനികാന്ത് !
ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറാണ് രജനികാന്ത്. അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ വസിക്കുന്നു, തന്റെ 71 മത് വയസിലും അദ്ദേഹം സിനിമ രംഗത്ത് നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തിനിടയിൽ തന്നെ വിസ്മയിപ്പിച്ച വില്ലൻ കഥാപാത്രങ്ങളെ കുറിച്ച് രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. രജനികാന്തിന്റെ കരിയറില്‍ നാഴികക്കലായി മാറിയ സിനിമയായിരുന്നു സുരേഷ്കൃഷ്ണ സംവിധാനം ചെയ്ത ബാഷ. ഇന്നും ആരാധകർക്ക് ഇടയിൽ ആ ചിത്രം ഹിറ്റാണ്.
ആ ചിത്രത്തിൽ രജനി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് മാണിക് ബാഷ എന്നായിരുന്നു. പ്രതിനായക കഥാപാത്രമായ മാര്‍ക്ക് ആന്റണിയെ അവതരിപ്പിച്ചതാകട്ടെ എക്കാലത്തെയും സൂപ്പർ നടൻ ആയ രഘുവരനും. ചിത്രത്തില്‍ രജനിക്ക് കിട്ടിയ അത്രത്തോളം പ്രേക്ഷക പ്രീതി അന്ന് രഘുവരനും പലഭിച്ചിരുന്നു. വളരെ ക്രൂരനായ കഥാപാത്രമായിരുന്നിട്ടുപോലും പ്രേക്ഷകരുടെ കയ്യടി നേടാന്‍ ബാഷയിലെ മാര്‍ക്ക് ആന്റണിക്ക് കഴിഞ്ഞു.
രജനികാന്തും തന്റെ കരിയറിന്റെ തുടക്ക കാലത്ത് അദ്ദേഹവും വില്ലൻ വേഷങ്ങൾ ആയിരുന്നു അധികവും ചെയ്തത്. 16 വയതിനിലേ, മൂന്ട്രു മുടിച്ച്, അവര്‍കള്‍ ഏറ്റവുമൊടുവില്‍ ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരന് വരെ നീളുന്നതാണ് രജിനിയുടെ പ്രതിനായക വേഷങ്ങള്‍. ഇപ്പോഴിതാ തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് രജനിയുടെ വാക്കുകൾ ഇങ്ങനെ.. ബാഷ പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്ക് ശേഷവും രഘുവരന്റെ ആ വില്ലന്‍ കഥാപാത്രത്തെ എനിക്ക് ഒരിക്കലും മറക്കാനാവില്ല.

അദ്ദേഹത്തിന്റെ വിയോഗം സിനിമ ലോകത്തിന് വലിയ നഷ്ടമാണ്. ഇന്നും മാര്‍ക്ക് ആന്റണിയെ അവതരിപ്പിച്ച രഘുവരനെയും ഞാന്‍ അത്രത്തോളം ഇഷ്ടപ്പെടുന്നു. അതുപോലെ മറ്റൊരു വില്ലത്തിയെയും ഞാൻ ഒരുപാട് ഇഷ്ടപ്പടുന്നു. നീലാംബരിയാണ് ആ വില്ലത്തി. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത എക്കാലത്തെയും എവർഗ്രീൻ സൂപ്പർഹിറ്റ് ചിത്രം പടയപ്പ എന്ന ചിത്രത്തില്‍ നീലാംബരിയെ അവതരിപ്പിച്ചത് രമ്യാകൃഷ്ണമായിരുന്നു. നായകനു മുന്നില്‍ ഒട്ടും അടിപതറാത്ത പ്രതിനായിക. അത്തരം ഒരു പരീക്ഷണം അക്കാലത്ത് അതികം ഇല്ലായിരുന്നു. ആ നിലയ്ക്ക് നീലാംബരിയും എനിക്ക് പ്രിയപ്പെട്ടതാണ്. അവരുടെ ആ ശക്തമായ അഭിനയം എന്നെ ഒരുപാട് വിസ്മയിപ്പിച്ചു എന്നും രജനി പറയുന്നു.
ഏറെ കാത്തിരിപ്പിന് ശേഷം അടുത്തൊരു രജനി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്, നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തില്‍ രജനിയോടൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് രമ്യാകൃഷ്ണനും. വർഷങ്ങൾക്ക് ശേഷമുള്ള ഇ കൂടിച്ചേരൽ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.
Leave a Reply